ബാഴ്‌സ സൂപ്പര്‍ താരം ഇന്ത്യയിലേക്ക് വരുന്നു, റാഞ്ചുന്നത് ഈ ക്ലബ്

ഐഎസ്എല്‍ കളിക്കാന്‍ ബാഴ്‌സലോണയുടെ മുന്‍ സൂപ്പര്‍ താരം ഇബ്രാഹിം അഫെല്ലേ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎസ്എല്ലിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കൊല്‍ക്കത്തന്‍ സൂപ്പര്‍ ക്ലബ് ഈസ്റ്റ് ബംഗാളിലേക്കാണ് ഇബ്രാഹിം അഫെല്ലേ എത്തുമെന്ന് വിവിധ ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈസ്റ്റ് ബംഗാളും ഇബ്രാഹിം അഫെല്ലോയും തമ്മില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അഫെല്ലേ ഈസ്റ്റ് ബംഗാളിലെത്തിയാല്‍ അത് വലിയ വാര്‍ത്തയാകും. ഡച്ച് താരമായ ഇബ്രാഹിം അഫല്ലെ അവസാനം കളിച്ചത് നാട്ടിലെ പ്രധാന ക്ലബായ പി എസ് വിയില്‍ ആണ്.
2010ലാണ് വലിയ തുകയ്ക്ക് അഫല്ലോ ബാഴ്‌സലോണയിലെത്തിയത്. അഞ്ച് വര്‍ഷമാണ് അഫല്ലോ ബാഴ്‌സയുമായി കരാറിലുണ്ടായിരുന്നത്. 21 മത്സരങ്ങളാണ് ബാഴ്‌സയില്‍ അഫല്ലോ ബൂട്ടണിഞ്ഞത്. ഒരു ഗോളും അദ്ദേഹം നേടിയിരുന്നു.
എന്നാല്‍ ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ക്ക് ബാഴ്‌സയില്‍ കര്യമായ ഫോം കാഴ്ച്ചവെക്കാനായില്ല. ഇതോടെ രണ്ട് സീസണില്‍ ബാഴ്‌സ താരത്തെ ലോണിന് ഗ്രീക്ക്, ജര്‍മ്മന്‍ ക്ലബിന് കൈമാറി. 2015 അഫല്ലേ പ്രീമിയര്‍ ലീഗ് ക്ലബായ സ്റ്റോക്ക് സിറ്റിയിലേക്ക് കൂറുമാറഇ. നാല് വര്‍ഷം സ്‌റ്റോക്ക് സിറ്റി ജഴ്‌സി അണിഞ്ഞ താരം 49 മത്സരങ്ങളാണ് അവിടെ കളിച്ചത്.
പിന്നീടാണ് താന്‍ ്‌പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഡച്ച് ക്ലബ് പിഎസ്വിയിലേക്ക് അഫല്ലേ തിരിച്ചെത്തിയത്. പി എസ് വിക്ക് വേണ്ടി 160ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതെസമയം നെതര്‍ലാന്‍ഡിനായി 53 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഈ 34കാരന്‍ ഏഴ് രാജ്യന്തര ഗോളും സ്വന്തമാക്കിയിരുന്നു.