ഒന്‍പതാമന്റെ അത്ഭുത പ്രകടനം, 138 പന്തില്‍ 178 റണ്‍സ്, അവിശ്വസനീയ ചരിത്രം

ധനേഷ് ദാമോധരന്‍

‘This is the moment: It’s Archer to GuptiII. Two to win .Guptill’s going to push for two. They ‘ ve got to go .It’s…..the throw ‘s got to go to the Keoper’s end ! HE ‘S GOT IT ! England have won the world Cup by the barest ofmargins. By the barest of all margins. Aboslute ecstasy for England, agony, agony for Newzealand………….’

ആരും മറക്കാത്ത വാക്കുകള്‍. 2019 ലെ നാടകീയമായ ഇംഗ്ലണ്ട് – ന്യൂസിലണ്ട് സുപ്പര്‍ ഓവറിലെ അവസാന പന്ത് കമന്ററി പറയുമ്പോള്‍ ഒരു വ്യാഴവട്ടക്കാലം ന്യൂസിലണ്ട് ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന ആ പഴയ വിക്കറ്റ് കീപ്പര്‍ക്ക് ഉള്ളില്‍ പിടയുന്ന വേദന ഉണ്ടായിരിക്കാം. നാസര്‍ ഹുസൈനൊപ്പം കമന്ററി ബോക്‌സിലെ ആ അവസാന നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ ഉറക്കം ഇപ്പോഴും കെടുത്തുന്നു .

1990 ല്‍ ഇന്ത്യയുടെ ന്യുസിലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലണ്ടിന് തൊട്ടതെല്ലാം പിഴച്ചു .64/5 ,85/6 എന്നിങ്ങനെ തകര്‍ന്ന അവര്‍ക്ക് ഷെയ്ന്‍ തോംസണ്‍ പുറത്തായതോടെ 131 ല്‍ 7 ആം വിക്കറ്റും നഷ്ടപ്പെട്ടു .ആദ്യത്തെ 6 പേരില്‍ 20 കളിലെത്തിയത് 3 പേര്‍ മാത്രം. ക്രീസിലേക്ക് വന്ന റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം ഒന്‍പതാമനായി വിക്കറ്റ് കീപ്പര്‍ ഒത്തു ചേര്‍ന്നതോടെ കളി മാറി .

106 പന്തില്‍ 14 ഫോറടക്കം 87 റണ്‍സ് നേടിയ ഹാഡ്‌ലി മടങ്ങുസോള്‍ സ്‌കോര്‍ 234 ലെത്തിയിരുന്നു .9 ആം വിക്കറ്റ് നഷ്ടമാകുമ്പോള്‍ 370 എന്ന മികച്ച നിലയില്‍ .കൂട്ടുകെട്ട് 136 റണ്‍ നേടിയപ്പോള്‍ അതില്‍ മാര്‍ട്ടിന്‍ സ്‌നീഡന്‍ എന്ന വാലറ്റക്കാരന്റെ സംഭാവന വെറും 22 റണ്‍സായിരുന്നു .ഒടുവില്‍ അവസാന വിക്കറ്റായി ഒരു അത്ഭുത പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ഔട്ടായി ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ടീം സ്‌കോര്‍ 391 ലെത്തിയിരുന്നു .

131/7 ല്‍ നിന്നും ഒരു മികച്ച സ്‌കോറിലെത്തിയപ്പോള്‍ അതില്‍ 173 റണ്‍സും അടിച്ചത് ഒന്‍പതാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ആയിരുന്നു .ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഒന്‍പതാമന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇപ്പോഴും അയാളുടെ പേരിലാണ് .ആ ഇന്നിങ്‌സില്‍ അതുല്‍ വാസനെ ഒരോവറില്‍ 24 റണ്‍സടിച്ച് ലോക റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം കൂടി കണ്ട ഇന്നിങ്‌സില്‍ അദ്ദേഹം റണ്‍ നേടിയ രീതി തന്നെയായിരുന്നു അത്ഭുതം.

വെറും 136 പന്തില്‍ 127.20 സ്‌ട്രൈക്ക് റേറ്റോടെ 173 എന്നത് 90 കളില്‍ അവിശ്വസനീയം തന്നെയായിരുന്നു .അസ്ഹറുദ്ദീന്‍ 192 റണ്‍സും ആന്‍ഡ്രൂ ജോണ്‍സ് 170 ഉം ക്രോ 113 ഉം റണ്‍ നേടിയ ആ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ആ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ന്യൂസിലണ്ട് ക്രിക്കറ്റില്‍ വലിയ ഓളമുണ്ടാക്കി .

ഈ വിക്കറ്റ് കീപ്പറെ നമ്മള്‍ ഇന്ത്യക്കാര്‍ക്കും അറിയും .1987 ലോകകപ്പില്‍ ചേതന്‍ ശര്‍മ്മ ലോകകപ്പിലെ ആദ്യ ഹാട്രിക് എന്ന നേട്ടത്തിലെത്തിയപ്പോള്‍ അതിലെ രണ്ടാം ഇര ഇയാന്‍ സ്മിത്ത് എന്ന 1980 മുതല്‍ 1992 വരെ ന്യൂസിലണ്ടിന് വേണ്ടി കളിച്ച വിക്കറ്റ് കീപ്പര്‍ ആയിരുന്നു .

കനത്ത പ്രഹര ശേഷിയില്‍ റണ്‍ കണ്ടെത്തിയിരുന്ന സ്മിത്ത് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഹിറ്റര്‍മാരിലൊരാളായിരുന്നു. 63 ടെസ്റ്റിലും 98 ഏകദിനത്തിലും ന്യൂസിലണ്ടിനെ പ്രതിനിധീകരിച്ച ഇയാന്‍ സ്മിത്ത് നിലവില്‍ കമന്ററി ബോക്‌സിലെ സജീവ സാന്നിധ്യമാണ്. ലോര്‍ഡ്‌സിലെ ആ ദുരന്ത ഫൈനല്‍ ഓര്‍ക്കുമ്പോള്‍ ഇയാന്‍ സ്മിത്ത് എന്ന കമന്റേറ്റും ഓര്‍മ്മകളില്‍ നിറയും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like