സിക്‌സ് അടിച്ചാലും കുഴപ്പമില്ല, ഇന്ത്യയുടെ ആ യുവതാരത്തിനെതിരെ പന്തെറിയാന്‍ ആഗ്രഹമുണ്ടെന്ന് ബ്രെറ്റ് ലീ

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെതിരെ പന്തെറിയാന്‍ താന്‍ ഏറെ കൊതിക്കുന്നതായി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കൊക്കെ എതിരെ ഏറെത്തവണ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ ഒരു യുവ ഇന്ത്യന്‍ താരത്തിനെതിരെ ബൗള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെന്നാണ് ബ്രെറ്റ് ലീ തുറന്ന് പറയുന്നത്.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെയും വീരേന്ദര്‍ സെവാഗിനെതിരെയും കരിയറിന്റെ തുടക്കകാലത്ത് വിരാട് കോലിക്കെതിരേയും പന്തെറിയാനായതില്‍ അഭിമാനമുണ്ട്. എതിരെ പന്തെറിയാന്‍ ഏറെ ആകാംക്ഷയുള്ള താരമാണ് റിഷഭ് പന്ത്. ക്രീസില്‍ ഓടിനടന്ന് അക്രമണോത്സുകമായി ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ കളിക്കാന്‍ ഞാനാഗ്രഹിക്കുന്നു’ ബ്രെറ്റ് ലീ പറഞ്ഞു.

‘പാരമ്പര്യ രീതികള്‍ വിട്ട് ബാറ്റേന്തുന്ന റിഷഭിനെതിരെ പന്തെറിയാന്‍ ബുദ്ധിമുട്ടാകും. അദ്ദേഹം ചിലപ്പോഴെന്നെ സിക്സറിന് പറത്തിയേക്കാം. എന്നലത് പ്രശ്നമല്ലെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

ഓസീസിനായി 76 ടെസ്റ്റിലും 221 ഏകദിനങ്ങളിലും 25 രാജ്യാന്തര ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ 12 ടെസ്റ്റില്‍ 53ഉം 32 ഏകദിനത്തില്‍ 55ഉം വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 310ഉം ഏകദിനത്തില്‍ 380ഉം ടി20യില്‍ 28ഉം വിക്കറ്റുകള്‍ ബ്രെറ്റ് ലീയുടെ രാജ്യാന്തര കരിയറിലുണ്ട്.

You Might Also Like