റബാഡയെ എന്തിന് ഒഴിവാക്കി, ഒടുവില്‍ തുറന്ന് പറഞ്ഞ് പന്ത്

ഐപിഎല്ലിലെ ആദ്യ ക്വാളി ഫയറിന്റെ അവസാന ഓവറില്‍ ചെന്നൈ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് ഫൈനലില്‍ പ്വശേച്ചിരിക്കുകയാണല്ലോ. ചെന്നൈ ജയത്തിന് പിന്നാലെ അവസാന ഓവറില്‍ പുതുമുഖ താരം ടോം കറണെ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പന്തേല്‍പിച്ചത് വിവാദവുമായി.

അവസാന ഓവറില്‍ 13 റണ്‍സ് വേണം എന്നൊരു സാഹചര്യത്തിലാണ് സീനിയര്‍ പേസ് ബൗളര്‍ റബാഡയെ ഒഴിവാക്കി പകരം ഇംഗ്ലണ്ട് താരം ടോം കറണെ പന്തെറിയാന്‍ ഡല്‍ഹി നായകന്‍ ക്ഷണിച്ചത്. എന്നാല്‍ ഇത് മുതലാക്കി ധോണി ആദ്യ നാല്് പന്തിനുളള വിജയലക്ഷ്യം അടിച്ചെടുക്കുകയായിരുന്നു.

അതേസമയം മത്സരത്തിന് ശേഷം താന്‍ എന്തുകൊണ്ട് റബാഡക്ക് പകരം ടോം കറണെ അവസാന ഓവര്‍ എറിയാന്‍ കൊണ്ട് വന്നു എന്ന് പന്ത് വിശദീകരിച്ചു. മത്സരത്തില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്ത ടോം കറണെ മികച്ച ഫോം അടിസ്ഥാനത്തിലാണ് താന്‍ അവസാന ഓവര്‍ എറിയാനായി തിരഞ്ഞെടുത്തത് എന്നും റിഷാബ് തുറന്നുപറഞ്ഞു.

‘ഈ ഒരു തോല്‍വി വളരെ നിരാശയാണ് സമ്മാനിക്കുന്നത്. ഞങ്ങള്‍ക്ക് ഈ ഒരു തോല്‍വിയെ കുറിച്ച് എങ്ങനെയാണ് ഫീല്‍ ചെയ്യുന്നതെന്ന് പറയുവാനായി കഴിയില്ല.എന്തൊക്കെ തെറ്റുകളാണോ ഈ കളിയില്‍ ചെയ്തത് അതെല്ലാം തിരുത്തി അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഞങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുക.”പന്ത് പറഞ്ഞു.

”ടോം കറണ്‍ മത്സരത്തിലുടനീളം ഏറെ മനോഹരമായി പന്തെറിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അവസാന ഓവറില്‍ അദ്ദേഹം അല്‍പ്പം റണ്‍സ് വഴങ്ങി. മികച്ച പ്രകടനം കാഴ്ചവെച്ച അവനെ അവസാന ഓവറില്‍ ഉപയോഗിക്കുന്നതാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നി. അതാണ് ഈ ഒരു തീരുമാനത്തിനുള്ള കാരണം ”റിഷാബ് പന്ത് കൂട്ടിചേര്‍ത്തു.

You Might Also Like