; )
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയാനുളള വിരാട് കോഹ്ലിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചതായി ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ മറ്റ് ഒരു വിദത്തിലുളള സമ്മദ്ദവും കോഹ്ലിയ്ക്ക് മേല് ചുമത്തിയിരുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
കായിക മാധ്യമമായ സലാം ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി.
ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനത്ത് നിന്നും താന്‍ ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ഇതോടെ പലവിധത്തിലുളള അഭ്യൂഹങ്ങലും പ്രചരിച്ചിരുന്നു.
‘കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞു എന്ന് കേട്ടപ്പോള്‍ ഞാന്‍ അമ്പരന്ന് പോയി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് കോഹ്ലി തീരുമാനം എടുത്തത്. ഞങ്ങളുടെ ഭാഗത്ത് നിന്നും ഒരു വിധത്തിലുളള സമ്മര്‍ദ്ദവും അവന് മേല്‍ ഉണ്ടായിരുന്നില്ല. ഞങ്ങളൊന്നും അവനോട് പറഞ്ഞിരുന്നുമില്ല. ഞാനും ഒരു കളിക്കാരനായതിനാല്‍ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതിലെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും’ ഗാംഗുലി പറയുന്നു.
‘ഞാനും ആറ് വര്‍ഷം ക്യാപ്റ്റനായിരുന്നു, പുറത്ത് നിന്ന് നോക്കുമ്പോള്‍ അത് വലിയ സംഭവമായി തോന്നും, എല്ലാവരില്‍ നിന്ന് ബഹുമാനവും ലഭിക്കും. എന്നാല്‍ നിങ്ങളുടെ ഉള്ള് പൊള്ളികൊണ്ടിരിക്കും. അത് ഏത് ക്യാപ്റ്റനും സംഭവിക്കും. സച്ചിനോ ഗാംഗുലിയോ ധോണിയോ കോഹ്ലിയോ മാത്രമല്ല, അടുത്തതായി വരാനിരിക്കുന്ന ക്യാപ്റ്റനും. അത് കഠിനമായ ജോലിയാണ്’ ഗാംഗുലി പറഞ്ഞ് നിര്‍ത്തി.