ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ അവരുടെ കരണം അടിച്ച് പൊട്ടിച്ചേനെ, ആഞ്ഞടിച്ച് രണതുംഗ

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ ബയോബളിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്ത് കറങ്ങിയ സംഭവത്തില്‍ ആഞ്ഞടിച്ച് മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന്‍ രണതുംഗ. ആ സമയത്ത് താനായിരുന്നു ലങ്കന്‍ നായകനെങ്കില്‍ ഇരുവരുടേയും കരണം അടിച്ചു പുകച്ചേനെയെന്നാണ് രണതുംഗ തുറന്നടിച്ചത്.
‘ഞാനാണെങ്കില്‍ ക്രിക്കറ്റ് താരങ്ങളെ സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കളിക്കാന്‍ അനുവദിക്കില്ല. അവര്‍ ഫെയ്‌സ്ബുക് ഉപയോഗിക്കും, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കും… ചുരുക്കത്തില്‍ ക്രിക്കറ്റ് കളിക്കുന്നത് ഒഴികെയുള്ളതെല്ലാം അവര്‍ നന്നായിത്തന്നെ ചെയ്യും. ഇക്കാര്യത്തില്‍ അധികാരികളുടെ ഇടപെടലും ഒട്ടുമില്ല. അവര്‍ക്ക് ആവശ്യം പ്രശസ്തി മാത്രമാണ്’ രണതുംഗ പറഞ്ഞു.
‘ഞാനാണ് ഈ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനെന്ന് കരുതുക. ഈ മൂന്നു താരങ്ങളും ടീമിന് ഏറ്റവും മുതല്‍ക്കൂട്ടായിട്ടുള്ള താരങ്ങളായി മാറ്റുമായിരുന്നു. ഇത്തരത്തില്‍ പെരുമാറിയാല്‍ ഞാനവരുടെ കരണം അടിച്ചു പുകച്ചേനേ’ രണതുംഗ പറഞ്ഞു.
കളത്തില്‍ തീര്‍ത്തും ദുര്‍ബലമായ പ്രകടനങ്ങളുമായി നിരാശപ്പെടുത്തുന്നതിനിടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ ബയോ സെക്യുര്‍ ബബ്ള്‍ ലംഘിച്ച് വിവാദത്തില്‍ ചാടിയത്.
ഇതിനിടെയാണ് കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വല്ല എന്നിവര്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം ബയോ സെക്യുര്‍ ബബ്ള്‍ ലംഘിച്ചും വിവാദത്തില്‍ അകപ്പെട്ടത്. താരങ്ങള്‍ പുറത്തു കറങ്ങുന്നതിന്റെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കുശാല്‍ മെന്‍ഡിസും ഡിക്ക്വല്ലയും സ്ട്രീറ്റില്‍ പുക വലിക്കുന്നത് വിഡിയോയിലുണ്ട്. മറ്റൊരു വിഡിയോയില്‍ ഗുണതിലകയും ഇവര്‍ക്കൊപ്പം ചേരുന്നു.
സംഭവം പുറത്തായതിനു പിന്നാലെ ഇവരെ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍നിന്നും ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍നിന്നും ഇവരെ ഒഴിവാക്കി. കൂടാതെ ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.