എന്തിനാണ് ഈ കാലിത്തൊഴുത്ത് ലീഗ്, ക്ലബ് വിറ്റ് രക്ഷപ്പെടുകയായിരുന്നെന്ന് ബജാജ്
ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഫഷണല്‍ ലീഗുകളില്‍ ഒന്നായ ഐലീഗിനെതിരെ ആഞ്ഞടിച്ച് മിനര്‍വ്വ പഞ്ചാബ് എഫ്‌സി ഉടയായിരുന്നു രഞ്ജിത്ത് ബജാജ്. ഐലീഗില്‍ കളിക്കുന്നത് ദുരന്തമാണെന്നും ഫുട്‌ബോള്‍ അധികാരികളൊന്നും ഐലീഗിന് എന്തെങ്കിലും പരിഗണന നല്‍കുന്നതായി തോന്നുന്നില്ലെന്നും ബജാജ് പറയുന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അവസാന കാല ചര്‍ച്ചകളില്‍ നിന്നും തന്നെ തനിയ്ക്ക് ഇക്കാര്യം മനസ്സിലായെന്നും ഐ ലീഗിന് മൂന്ന് വര്‍ഷങ്ങളിലേക്ക് പ്രൊമോഷന്‍ പോലും ഇല്ലെന്നും ബജ്ജാജ് പറയുന്നു.
ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐലീഗ് വിട്ടതോടെ വരും വര്‍ഷങ്ങളില്‍ ടെലിവിഷന്‍ ടെലികാസ്റ്റ് പോലും ഐലീഗിന് ഉണ്ടാകില്ലെന്ന് പറയുന്ന ബജാജ് ടീമുടമകള്‍ക്ക് ധന നഷ്ടം മാത്രമായിരിക്കും ഇവിടെ ഉണ്ടാകുകയെന്നും കൂട്ടിചേര്‍ത്തു. ഐലീഗിലൂടെ ഏഷ്യന്‍ ടൂര്‍ണമെന്റുകളിലേക്ക് യോഗ്യത ഇല്ലെന്നും എന്നാല്‍ റിലഗേഷന്‍ ഉണ്ടെന്നും ബജാജ് പറയുന്നു.
ഡെമ്പോ ക്ലബ് മുമ്പ് ചെയ്തത് പോലെ ഐലീഗ് വേണ്ടെന്ന് വെച്ച് മികച്ചൊരു അക്കാദമി തുടങ്ങാനാണ് തന്റെ പ്ലാനെന്നും അതിനാലാണ് മിനര്‍വ പഞ്ചാബിനെ വിറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.