പണം കൊടുത്താന്‍ ടീമില്‍ കയറാം, നാറിയ കഥകള്‍ പുറത്ത്, ഇന്ത്യന്‍ ക്ലബിനെതിരെ ഗുരുതര ആരോപണം

പ്രധാനപ്പെട്ടൊരു ഇന്ത്യന്‍ ഐലീഗ് ക്ലബിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തകന്‍. കായിക മാധ്യമമായ ഖേല്‍ നൗവിന്റെ എഡിറ്ററായ ആശിഷ് നേഗിയാണ് ഐലീഗ് ക്ലബിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചില താരങ്ങളോട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ടീം അങ്ങോട്ട് പണം ആവശ്യപ്പെട്ടെന്നാണ് നേഗി നടത്തുന്ന വവെളിപ്പെടുത്തല്‍. ഇത് ഇന്ത്യന്‍ ഫുട്‌ബോളിലനേയും ഐലീഗിനെയും പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അതെസമയം ടീമിന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കളിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് വരെ കൂടുതല്‍ ഒന്നും പറയാന്‍ തനിക്കാകില്ലെന്നും ഇക്കാര്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനും അതുമൂലം ക്ലബ് ഈ മ്ലേഛമായ നീക്കം ഉപേക്ഷിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു താരത്തെ ഇത്തരത്തില്‍ സ്‌ക്വാഡില്‍ എത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പരിശീലകന് മാത്രം ലഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതോടെ ക്ലബ് ഏതാണെന്നറിയാനുളള അന്വേഷണമാണ് ഫുട്‌ബോള്‍ ലോകത്ത് നടക്കുന്നത്. നിരവധി ഐലീഗ് ക്ലബുകളുടെ പേര് ഇതോടനുബന്ധിച്ച് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സംഭവം സത്യമാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ നാണക്കേടാകുന്ന വന്‍ അഴിമതിയാണ് പുറത്ത് വരുക.

You Might Also Like