; )
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യുവമുന്നേറ്റ നിര താരം മന്‍വീര്‍ സിംഗിനെ സ്വന്തമാക്കി ഐലീഗിലേക്ക് പ്രെമോഷന്‍ ലഭിച്ച ഏറ്റവും പുതിയ ടീം സുഡുവ എഫ്‌സി. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഈ 19കാരനെ സുദേവ എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. കായിക മാധ്യമമായ ഖേല്‍ നൗ ആണ് സോഴ്‌സുകളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കരുതുന്ന മന്‍വീര്‍ സിംഗിനെ നേരത്തെ എടികെ മോഹന്‍ ബഗാനും നോട്ടമിട്ടിരുന്നു. എന്നാല്‍ എടികെയ്ക്ക് നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് സുദേവ യുവസൂപ്പര്‍ താരത്തിനായി സമീപിച്ചത്.
ഓസോണ്‍ എഫ്‌സി യൂത്ത് ടീമിലൂടെ കരിയര്‍ തുടങ്ങിയ മന്‍വീര്‍ സിംഗ് 2018ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് ഇടംപിടിക്കുകയായിരുന്നു. ഓസോണിനായി എട്ട മത്സരം കളിച്ച താരം മൂന്ന് ഗോളുകളാണ് സ്വന്തമാക്കിയത്. ഇതോടെ അടുത്ത വര്‍ഷം കേരള ബ്ലാസ്‌റ്റേഴ്‌സ് മണ്‍വീറിനെ റാഞ്ചുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിന് മണ്‍വീറിന് കൂടുതല്‍ പ്ലേടൈം കിട്ടുന്നതിനായി ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇന്ത്യന്‍ ആരോസിന് ലോണില്‍ കൈമാറി. ഇന്ത്യന്‍ ആരോസിയായി ഐലീഗില്‍ ഏഴ് മത്സരങ്ങളാണ് മണ്‍വീര്‍ കളിച്ചത്. കോവിഡ് മഹാമാരി മൂലം ലീഗ് പാതി വഴിയില്‍ ഉപേക്ഷിച്ചതാണ് കൂടുതല്‍ മത്സരം കളിക്കാനുളള അവസരം യുവതാരത്തിന് നഷ്ടമായത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബിഡ് ജയിച്ച് സുദേവ എഫ്‌സി 2020-21 സീസണില്‍ ഐലീഗ് കളിക്കാന്‍ യോഗ്യത നേടിയത്. വിശാഖപട്ടണത്തില്‍ നിന്നുളള മറ്റൊരു ക്ലബായ ശ്രീനിഥി ക്ലബ് അടുത്ത സീസണിലേക്ക് ഐലീഗ് കൡക്കാന്‍ ബിഡിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
മണ്‍വീറിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത് സുഡുവ എഫ്‌സിയ്ക്ക് നേട്ടമാണ്. ഇന്ത്യന്‍ താരങ്ങളെ വെച്ച് മാത്രം ഐലീഗില്‍ കളിക്കാനാണ് നിലവില്‍ സുദേവ എഫ്‌സിയുടെ തീരുമാനം.