ദൃശ്യം 2വിലെ ട്വിസ്റ്റ് കണ്ട് ഉറക്കെ ചരിച്ച് പോയെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം

ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്ന മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന് ഒരു സര്‍പ്രൈസ് ആരാധകനെ ലഭിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല ഇന്ത്യന്‍ സൂപ്പര്‍ താരവും ചെന്നൈ സ്വദേശിയുമായ ആര്‍ അശ്വിനാണ്. ചിത്രത്തെ അഭിനന്ദിച്ച് അശ്വിന്‍ ട്വീറ്റുമായി രംഗത്തെത്തി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയ ശില്‍പിയായതിന് പിന്നാലെയാണ് അശ്വിന്‍ സിനിമ കണ്ടത്. ?ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവര്‍ ഒന്നും രണ്ടും ഭാ?ഗങ്ങള്‍ കാണണമെന്നും അശ്വിന്‍ ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.

‘ദൃശ്യം രണ്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചു പോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം ഒന്ന് മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആണ് ദൃശ്യം 2 റിലീസ് ചെയ്തത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഈ ചിത്രത്തെ കുറിച്ച് നടക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

You Might Also Like