ഇതുപോലെ കളിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരെ താനിത് വരെ കണ്ടിട്ടില്ല, തുറന്ന് പറഞ്ഞ് ഇംഗ്ലീഷ് നായകന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം കിവീസ് ബൗളര്‍മാരുടെ ശക്തമായ വെല്ലുവിളി സധൈര്യം നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍മാരെ പ്രശംസകൊണ്ട് മൂടി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. കീവീസ് ബൗളര്‍മാര്‍ തൊടുത്ത് വിട്ട ഷോര്‍ട്ട് പിച്ച് ഡെലിവറികളെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേരിട്ട രീതിയാണ് ഹുസൈനെ സന്തോഷിപ്പിച്ചിരിക്കുന്നത്.
രോഹിത്ത്-ഗില്‍ എന്നിവരേക്കാള്‍ ഇത്ര മനോഹരമായി ഷോര്‍ട്ട് ബോള്‍സ് നേരിട്ട ഇന്ത്യന്‍ ഓപ്പണിങ് സഖ്യം തന്റെ ഓര്‍മയില്‍ ഇല്ലെന്നാണ് നാസര്‍ ഹുസെയ്ന്‍ തുറന്ന് പറഞ്ഞത്.
ഷോര്‍ട്ട് ബോളുകളിലൂടെ തങ്ങളെ വേട്ടയാടാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. സാങ്കേതിക തികവും അവര്‍ അവിടെ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇത് ശുഭ്മന്‍ ഗില്ലിന്റെ വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സ് ആണ്. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് കാണിച്ച രോഹിത്തിന്റേയും ഗില്ലിന്റേയും മാസ്റ്റര്‍ ക്ലാസിനെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ തുടങ്ങവെയാണ് അവര്‍ പുറത്തായത്, നാസര്‍ ഹുസെയ്ന്‍ പറഞ്ഞു.
‘അവര്‍ മനോഹരമായി കളിച്ചു. ശാന്തമായാണ് ഗില്‍ ക്രീസില്‍ നിന്നത്. പന്ത് സ്വിങ് ചെയ്യുന്നത് മുന്‍പ് നേരിടുക എന്ന താന്ത്രമാവും ഇന്ത്യന്‍ ക്യാമ്പില്‍ തീരുമാനിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 62 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. കിവീസ് പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ 20 ഓവര്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പിടിച്ചു നിന്നു’ ഹുസൈന്‍ കൂട്ടിചേര്‍ത്തു.
68 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ 34 റണ്‍സ് നേടിയത്. ആറ് ഫോറും ഇവിടെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. 64 പന്തില്‍ നിന്ന് 24 റണ്‍സ് ആണ് ഗില്‍ നേടിയത്. ജാമിസണിന്റെ ഔട്ട്‌സൈഡ് സ്വിങ്ങറില്‍ ബാറ്റ് വെച്ച് രോഹിത് സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി വാഗ്‌നറുടെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിഗില്‍ മടങ്ങി