അവനെ ഐപിഎല്‍ നായക സ്ഥാനത്ത് നിന്നും പുറത്താക്കണം: തുറന്നടിച്ച് സെവാഗ്
ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദ് നായക സ്ഥാനത്ത് ന്ിന്നും ഓപ്പണര്‍ ഡേവിഡ് വാര്‍ണമെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ സണ്‍ റൈസസ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി അവരോധിക്കണമെന്നാണ് സെവാഗ് തുറന്ന് പറയുന്നത്.
നിലവില്‍ ഏറ്റവും മോശം ഫോമിലൂടെയാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസസ് ഹൈദരാബാദ് മുന്നേറുന്നത്. ആറ് മത്സരങ്ങള്‍ കഴിയുമ്പോള്‍ അഞ്ചിലും തോറ്റ ടീം വെറും രണ്ട് പോയന്റുമായി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.
ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായിമയ്ക്ക് പുറമെ പ്രധാന ബൗളര്‍മാരായ നടരാജനും ഭുവനേശ്വര്‍ കുമാറുമെല്ലാം പരിക്കേറ്റതും ഹൈദരാബാദിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ഒരു തവണ സണ്‍റൈസസിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത വാര്‍ണറെ മാറ്റി പകരം കെയ്ന്‍ വില്യംസണെ കൊണ്ട് വരണമെന്ന് സെവാഗ് അഭിപ്രായപ്പെടുന്നത്.
അതെസമയം മറ്റൊരു ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയും സെവാഗ് ആഞ്ഞടിച്ചു. കൊല്‍ക്കത്തയുടെ ബാറ്റിംഗ് ബോറടിപ്പിക്കുന്നതായാണ് സെവാഗ് വിമര്‍ശിച്ചത്.
‘എനിക്ക് ഇത് ദഹിക്കുന്നില്ല. സിനിമ കാണുമ്പോള്‍ അതിലെ ബോറിംഗ് രംഗങ്ങള്‍ ഞാന്‍ ഓടിച്ചു വിടാറുണ്ട്. ഈ സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങളും എന്നെ അല്‍പ്പം ബോറടിപ്പിക്കുന്നു. നിരന്തരം മുന്നോട്ട് ഓടിച്ചു വിട്ട് അതെനിക്ക് കാണേണ്ടി വരും. അവര്‍ എല്ലാവരേയും ബോറടിപ്പിക്കുന്നു. കാരണം എല്ലാ മത്സരങ്ങളിലും അവര്‍ ഒരേ തെറ്റ് ചെയ്യുന്നു. ചേസ് ചെയ്ത മത്സരങ്ങളിലും അതേ തെറ്റ് തന്നെയായിരുന്നു അവര്‍ ആവര്‍ത്തിച്ചത്.’ സെവാഗ് പറഞ്ഞു.