ഇനിയും നായകനാകുമോയെന്നത് സംശയമാണ്, ലക്ഷ്യം കിരീടം മാത്രം, സൂപ്പര്‍ താരം തുറന്ന് പറയുന്നു
പരിക്കില്‍ നിന്ന് താന്‍ പൂര്‍ണ്ണമായും മോചിതനായെന്നും പതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ കളിക്കാന്‍ താന്‍ സന്നദ്ധതനാണെന്നും കഴിഞ്ഞ ദിവസം യുവ താരം ശ്രേയസ് അയ്യര്‍ പ്രഖ്യാപിച്ചത് ആരാധകര്‍ ആവേശത്തോടെയാണ് കേട്ടത്. എന്നാല്‍ ഐപിഎല്ലിലേക്ക് ശ്രേയസ് തിരിച്ചുവരുന്നതോടെ ഡല്‍ഹി മാനേജുമെന്റ് ഒരു ധര്‍മ്മ സങ്കടത്തില്‍ അകപ്പെടും.
അത് മറ്റൊന്നുമല്ല, ഐപിഎല്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തിലാണ് ഡല്‍ഹിയെ കുഴക്കുന്നത്. ശ്രേയസിന് പകരം ഈ സീസണില്‍ ഡല്‍ഹിയെ നയിച്ച റിഷഭ് പന്ത് മികച്ച രീതിയിലാണ് ഡല്‍ഹിയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യപാദ ഐപിഎല്ലില്‍ കളിച്ച എട്ടില്‍ ആറ് മത്സരവും പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിജയിച്ചിരുന്നു.
ഇതോടെ പന്തിനെ മാറ്റി ശ്രേയസിനെ നായകനാക്കുക എന്നത് ഡല്‍ഹിയ്്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രേയസിന് പറയാനുളളത് മറ്റൊന്നാണ്. ആ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.
‘ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ ആരാകണം ക്യാപ്റ്റനായി നയിക്കേണ്ടത് എന്നൊക്കെ തീരുമാനം കൈകൊള്ളുന്നത് ടീം ഉടമസ്ഥരാണ്. ഈ സീസണില്‍ റിഷാബ് പന്തിന്റെ നായക മികവില്‍ നാം ഒന്നാം സ്ഥാനത്താനുള്ളത് ടീമിന്റെ വിജയമാണ് പ്രധാനം. ഐപില്‍ കിരീടം ഡല്‍ഹി ഉയര്‍ത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്’ ശ്രേയസ് പറഞ്ഞു.
‘പരിക്കില്‍ ഞാന്‍ വളരെയേറെ നിരാശനായി മാറിയെങ്കിലും ഇപ്പോള്‍ പരിക്ക് ഭേദമായി വരികയാണ്. ഒരു മാസം കൊണ്ട് തന്നെ പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായി കളിക്കാമെന്നാണ് വിശ്വാസം. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്ന് കരുതുന്നു അതിനാണ് ഇപ്പോഴത്തെ എല്ലാ പരിശീലനവും ”അയ്യര്‍ അഭിപ്രായം വിശദമാക്കി.