ഹൈദരാബാദില്‍ സംഭവിച്ചതെന്ത്? തുറന്ന് പറഞ്ഞ് മാര്‍സെലീന്യോ

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും പുതിയ ടീമായിരുന്ന ഹൈദരാബാദ് എഫ്‌സിയ്ക്കായാണ് ബ്രസീല്‍ താരമായ മാര്‍സെലീന്യോ കളിച്ചിരുന്നത്. എന്നാല്‍ മാര്‍സെലീനോ ടീമിനായി ഗോളുകള്‍ നേടിയപ്പോഴും ലീഗില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് സീസണ്‍ അവസാനിപ്പിച്ചത്. ഹൈദരാബാദിന് സംഭവിച്ചതെന്തെന്ന് ആനന്ദ് ത്യാഗിയ്‌ക്കൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ മാര്‍സെലീന്യോ തുറന്ന പറഞ്ഞു.

‘ഹൈദരാബാദ് ഒരു പുതിയ ടീമാണ്, മികച്ച റീസല്‍ട്ടിന് സമയമെടുക്കും. ആദ്യ സീസണില്‍ ഞങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അത് പാളിയതാണ് തിരിച്ചടിയായത്’ മാര്‍സലീന്യോ പറയുന്നു.

‘ആദ്യ മത്സരങ്ങളില്‍ ഞങ്ങളെ പരിക്കാണ് വലച്ചത്, സ്റ്റേഡിയത്തിനും പിച്ചിനും ഗുണനിലവാരമില്ലാത്തത് ഞങ്ങളെ വലച്ചു. ഐ.എസ്.എല്ലില്‍ പുതിയതായിരിക്കുമ്പോള്‍ ജംഷഡ്പൂര്‍ എഫ്.സിയും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു’ മാര്‍സെലീന്യോ പറയുന്നു.

എന്നാല്‍ പിന്നീട് പിച്ചിന്റെ നിലവാരവും സ്റ്റേഡിയവും മെച്ചപ്പെട്ടതായും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭാവിയില്‍ ഹൈദരാബാദ് ആദ്യ സീസണിനേക്കാള്‍ മികച്ചതായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്.സിക്ക് രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ, മാത്രമല്ല പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയായിരുന്നു സ്ഥാനം.

You Might Also Like