ഒഡീഷ സൂപ്പര്‍ താരത്തെ റാഞ്ചി, കരുത്ത് കാട്ടി ഹൈദരാബാദ്
കഴിഞ്ഞ സീസണില്‍ ഒഡിഷ എഫ്‌സിയ്ക്കായി കളിച്ച സ്പാനിഷ് സൂപ്പര്‍ താരം അരിഡാനെ സന്റാനയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. ഒരു വര്‍ഷത്തെ കരാറിലാണ് അരിഡാനെ മനോളോയുടെ കീഴില്‍ പന്തു തട്ടാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ പരികേറ്റത് കൊണ്ട് പകുതിക്ക് വെച്ച് സീസണ്‍ ഉപേക്ഷിക്കേണ്ടി വന്ന താരമാണ് സാന്റാന. ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തില്‍ ആയിരുന്നു സാന്റാനയ്ക്ക് പരിക്കേറ്റത്. എങ്കിലും കഴിഞ്ഞ സീസണില്‍ ഒഡിഷ എഫ്‌സിയുടെ ടോപ് സ്‌കോററായിരുന്നു താരം.
💥Hyderabad, say hello to your new #Number9. Bienvenido Aridane! #WelcomeAridane #HyderabadFC🟡⚫️💪🔥 pic.twitter.com/XWmHLZLvyu
— Hyderabad FC (@HydFCOfficial) September 17, 2020
ടീമിനായി പതിനാലു മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകള്‍ മുപ്പത്തിമൂന്ന്കാരന്‍ അടിച്ചു കൂട്ടിയിരുന്നു. കൂടാതെ രണ്ട് അസിസ്റ്റും താരം സംഭാവന നല്‍കിയിരുന്നു.
വിവിധ സ്പാനിഷ് ക്ലബ്ബു്കളില്‍ കളിച്ച വിലയേറിയ അനുഭവവുമായാണ് സാന്റാനെ ഹൈദരാബാദിലേക്ക് വരുന്നത്.സിഡി ലെഗാനസ് ഉള്‍പ്പടെ ഒമ്പതോളം സ്പാനിഷ് ക്ലബ്ബുകള്‍ക്കായി താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് തായ്‌ലാന്റിലെ ബാങ്കോങ് ഗ്ലാസ് എഫ് സിയില്‍ കളിച്ചിട്ടുള്ള സന്താനെ അവിടെ 16 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടിയിരുന്നു.
അടുത്ത സീസണിലേക്ക് സ്‌ക്വാഡ് ശക്തപെടുത്തുന്ന ഹൈദരാബാദ് എഫ്‌സി ഇതിനോടകം തന്നെ ജാവോ വിക്ടര്‍, ലൂയിസ് സസ്ട്രെ, ജോയല്‍ ചിയാനീസ് തുടങ്ങിയ വമ്പന്‍ താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുണ്ട്.