റോക്കയുടെ പിന്‍ഗാമി എസ്പാന്യോല്‍ കോച്ച്, സര്‍പ്രൈസ് സൈനിംഗിന് ഹൈദരാബാദ്

Image 3
FootballISL

പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ടീം വിട്ടതിന് പിന്നാലെ മറ്റൊരു സ്പാനിഷ് പരിശീലകനെ കോച്ചായി പ്രഖ്യാപിക്കാനൊരുങ്ങി ഐഎസ്എല്‍ ടീമായ ഹൈദരാബാദ് എഫ്‌സി. മുമ്പ് എസ്പാന്യോല്‍ (ബി) ടീം പരിശീലകനായ മാനുവെല്‍ റോക്കയെയാണ് ഹൈദരാബാദ് പുതിയ പരിശീലകനാക്കാന്‍ ആലോചിക്കുന്നത്.

ടീം വിട്ട ആല്‍ബര്‍ട്ട് റോക്ക മുന്‍കൈയെടുത്താന് മാനുവെല്‍ റോക്കയെ ഹൈദരാബാദിന്റെ പരിശീലകനാക്കാന്‍ ആലോചിക്കുന്നത്. ആല്‍ബര്‍ട്ട് റോക്കയുടെ സാമാന തതത്വചിന്താഗതിയുള്ള പരിശീലകനാണത്രെ മാനുവെല്‍.

51 വയസ്സുളള മാനുവെല്‍ റോക്ക് മുമ്പ് എസ്പാന്യോല്‍ (ബി),ലാല്‍ പാല്‍മാസ് (ബി) എന്നീ ടീമുകളുടെ പരിശീലക ചുമതല വഹിച്ചിരുന്നു.
ലാല്‍പാല്‍മാസിന്റെ സീനിയര്‍ ടീമിന്റെ ഹെഡ്‌കോച്ചായും ഇദ്ദേഹം ചുരുങ്ങിയ കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പതിറ്റാണ്ടോളം വിവധ ഫുട്‌ബോള്‍ ക്ലബുകളുടെ പരിശീലകനായും മാനുവെല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിലെ പരിശീലകനായ ആല്‍ബര്‍ട്ട് റോക്ക സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ പരിശീലകനായി മാറിയതോടെയാണ് ഹൈദരാബാദ് പുതിയ കോച്ചിനെ തേടിയത്. പുതിയ ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ഫിസിക്കല്‍ ട്രെയിനറായാണ് റോക്ക പുതിയ ചുമതയേറ്റത്. ഹൈദരാബാദിന്റെ ഐഎസ്എല്‍ മുന്നൊരുക്കങ്ങളെയാകെ അവസാതളത്തിലാക്കിയാണ് റോക്ക ക്ലബ് വിട്ടത്.