കമല്‍ജിത്ത് അടക്കം 10 സൂപ്പര്‍ താരങ്ങളെ പുറത്താക്കി ഹൈദരാബാദ് എഫ്‌സി
ഐഎസ്എല്ലില്‍ പുതിയ സീസണ് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്‌സി കഴിഞ്ഞ സീസണിലുണ്ടായ 10 താരങ്ങളെ പുറത്താക്കി. കമല്‍ജിത്ത് സിംഗ്, കുന്‍സാംഗ് ബൂട്ടിയ, കീനാന്‍ അല്‍മിദ, ഗുര്‍തേജ് സിംഗ്, ആബാഷ് താപ്പ, ശങ്കര്‍ സംപിംഗിരാജ്, രോഹിത്ത് കുമാര്‍, അജയ് ഛേത്രി, ഫഹീം അലി, റോഹിന്‍ സിംഗ് എന്നിവരെയാണ് ക്ലബ് റിലീസ് ചെയ്തിരിക്കുന്നത്.
താരങ്ങളെ റിലീസ് ചെയ്തതായി സോഷ്യല്‍ മീഡിയയിലൂടെ ഹൈദരാബാദ് എഫ്‌സി തന്നെയാണ് അറിയിച്ചത്. ഇതില്‍ കമല്‍ജിത്ത് കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ ഹൈദരാബാദിനായി ഗോള്‍വല കാത്തിരുന്നു. എന്നാല്‍ 26 ഗോളുകളാണ് താരം മാത്രം വഴങ്ങിയത്. മറ്റ് താരങ്ങളില്‍ പലരും ഇപ്പോള്‍ പല ടീമുകളില്‍ ലോണില്‍ കളിയ്ക്കുന്നവരാണ്.
ഐഎസ്എല്ലില്‍ ആദ്യമായി അരങ്ങേറിയ ഹൈദരാബാദ് ആദ്യ സീസണ്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ലീഗില്‍ ആകെ രണ്ട് ജയം മാത്രം സ്വന്തമാക്കിയ ഹൈദരാബാസ് എറ്റവും അവസാനക്കാരായാണ് സീസണ്‍ അവസാനിച്ചത്. ഇതോടെയാണ് താരങ്ങളെ കൂട്ടത്തോടെ റിലീസ് ചെയ്യാന്‍ ഹൈദരാബാദ് തീരുമാനിച്ചത്.
നിലവില്‍ പുതിയ പരിശീലരകന്‍ ആല്‍ബര്‍ട്ട് റോക്കക്ക് കീഴില്‍ പുതിയ സീസണിനായി സജീവമായ തയ്യാറെടുപ്പിലാണ് ഹൈദരാബാദ് എഫ്‌സി. നിരവധി പുതിയ താരങ്ങളെ ഉടന്‍ തന്നെ ഹൈദരാബാദിലെത്തിക്കാനുളള തയ്യാറെടുപ്പിലാണ് മാനേജുമെന്റ്.