ബൊറൂസിയയുമായി കൈകോര്‍ത്ത് ഐഎസ്എല്‍ ക്ലബ്, വന്‍ വാര്‍ത്ത
ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോട്ട്മുണ്ടും ഐഎസ്എല്ലിലെ നവാഗത ക്ലബ് ഹൈദരാബാദ് എഫ്‌സിയും കൈകോര്‍ക്കുന്നു. ഹൈദരാബാദ് ടീമിന്റെ യൂത്ത് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി കൈകോര്‍ക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൈദരാബാദ് കണ്ടെത്തുന്ന യുവതാരങ്ങള്‍ക്ക് ഇതോടെ ബൊറൂസിയയുടെ പരിശീലകര്‍ക്ക് കീഴില്‍ കളിക്കാനാകും. തിരഞ്ഞെടുക്കുന്ന താരങ്ങള്‍ക്ക് ജര്‍മ്മനിയില്‍ തന്നെ ബൊറൂസിയ പരിശീലകനം ഒരുക്കുകയും ചെയ്യും.
അതെസമയം യൂത്ത് ഡവലപ്പ് മെന്റില്‍ മാത്രമാകും ഹൈദരാബാദുമായി ബൊറൂസിയയുടെ സഹകരണം. മുംബൈ സിറ്റി എഫ്‌സിയെ സിറ്റി ഗ്രൂപ്പ സ്വന്തമാക്കിയത് പോലുളള ഏറ്റെടുക്കല്‍ ഇവിടെ സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സി പുതിയ ലോഗോയും പുറത്ത് വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ലോഗോ ഹൈദരാബാദ് എഫ്സി പ്രകാശനം ചെയ്തത്. ചരിത്രമുറങ്ങുന്ന ഹൈദരാബാദ് നഗരത്തെ ദൃശ്യവത്ക്കരിക്കുന്ന മനോഹരമായ ലോഗോയാണ് ഹൈദരാബാദ് എഫ്സി പുറത്തിറക്കിയത്.
A new vision. A new identity. A new era. #HyderabadFC pic.twitter.com/UjhJMqocgm
— Hyderabad FC (@HydFCOfficial) August 11, 2020
പൂണെ സിറ്റിയ്ക്ക് പകരമായാണ് കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്സി കളത്തിലിറങ്ങിയത്. എന്നാല്‍ മാര്‍സലീന്യോ അടക്കമുളള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും കളിക്കളത്തില്‍ തകര്‍ന്നടിയുകയായിരുന്നു ഈ പുതിയ ക്ലബ്. ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു ടീം.
ഇതോടെ പുതിയ സീസണിനായി വന്‍ മുന്നൊരുക്കമാണ് ടീം നടത്തുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച പല താരങ്ങളേയും പുറത്താക്കിയ ഹൈദരാബാദ് പുതിയ ചില താരങ്ങളെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആദ്യ സീസണില്‍ സംഭവിച്ച തിരിച്ചടി എന്ത് വിലകൊടുത്തും മായ്ക്കാനുളള തയ്യാറെടുപ്പിലാണ് നൈസാമിന്റെ നാട്ടുകാര്‍.