മറ്റൊരു ഗോവന്‍ താരം കൂടി ക്ലബ് വിട്ടു, സ്വന്തമാക്കിയത് ഈ ക്ലബ്

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് എഫ് സി ഗോവയുടെ യുവതാരം സ്വീഡന്‍ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഹൈദരാബാദുമായി സ്വീഡന്‍ ഫെര്‍ണാണ്ടസ് ഒപ്പ് വെച്ചിരിക്കുന്നത്. അറ്റാക്കിംഗ് മിഡ് ഫീല്‍ഡറാണ് സ്വീഡന്‍ ഫെര്‍ണാണ്ടസ്.

ഗോവയുടെ റിസേര്‍വ്‌സ് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് സ്വീഡന്‍ ഫെര്‍ണാണ്ടസ്. കഴിഞ്ഞ ഗോവ പ്രൊ ലീഗിലും ഡ്യൂറണ്ട് കപ്പില്‍ ഗോവ ടീമില്‍ സ്വീഡന്‍ കളിച്ചിരുന്നു.

20കാരനായ താരം മുമ്പ് സ്‌പോര്‍ടിംഗ് ഗോവയുടെ താരമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഗോവ യുവനിരയുടെ ഭാഗമായി മാറിയത്. മുമ്പ് ഡെമ്പോയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോവന്‍ സ്വദേശി തന്നെയാണ്.

മികച്ച യുവ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹൈദരാബാദ് സ്വീഡനെ സ്വന്തമാക്കിയിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായാണ് സ്വീഡന്‍ ഫെര്‍ണാണ്ടസിനെ വിലയിരുത്തുന്നത്.