സര്‍പ്രൈസ് നീക്കം, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോളി ഇനി ഹൈദരാബാദില്‍

Image 3
FootballISL

ഇന്ത്യയുടെ ഏറ്റവും മികച്ച ഗോളി എന്നറിയപ്പെടുന്ന സുബ്രതാ പോളി സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. രണ്ട് വര്‍ഷത്തേയ്ക്കാണ് സുബ്രതാ പോളുമായുളള കരാറില്‍ ഹൈദരാബാദ് എഫ്‌സി ഒപ്പുവെച്ചിരിക്കുന്നത്. ജംഷഡ്പൂരില്‍ നിന്നാണ് സുബ്രതാ ഹൈദരാബാദിലെത്തുന്നത്.

ഐഎസ്എല്ലില്‍ 85 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുളള സുബ്രതാ നിരവധി ഐഎസ്എല്‍ ഐലീഗ് ക്ലബുകളുടെ ഭാഗമായിട്ടുളള താരമാണ്. മോഹന്‍ ബഗാനിലൂടെ പ്രെഫഷണല്‍ കരിയര്‍ ആരംഭിച്ച സുബ്രതാ ആദ്യമായി വിദേശത്ത് കളിച്ച ഇന്ത്യന്‍ ഗോള്‍ കീപ്പറാണ്. ‘സ്‌പൈഡര്‍മാന്‍’എന്നാണ് സുബ്രതയെ അറിയപ്പെടുന്നത് തന്നെ.

മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, പ്രയാഗ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡിഎസ്‌കെ ശിവാജിയന്‍സ് എന്നിവയാണ് സുബ്രതാ കളിച്ച ഇന്ത്യന്‍ ക്ലബുകള്‍.

ഡാനിഷ് ക്ലബായ വെസ്റ്റ്‌ജെല്ലാന്റിനും സുബ്രതാ കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 67 മത്സരങ്ങളിലും ഈ മുതിര്‍ന്ന താരം കളിച്ചിട്ടുണ്ട്.