ഐഎസ്എല്‍ ക്ലബിനോട് പരസ്യമായി നന്ദി പറഞ്ഞ് ബാഴ്‌സലോണ, ഇതാദ്യം

Image 3
FootballISLLa Liga

പുതിയ ഫിറ്റ്‌നസ് പരിശീലകനായി ആല്‍ബര്‍ട്ട് റോക്കയെ വിട്ടുനല്‍കിയതിന് ഹൈദരാബാദ് എഫ്‌സിയോട് നന്ദി പറഞ്ഞ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാഴ്‌സലോണ ഐഎസ്എല്‍ ക്ലബിനോട് നന്ദി പറഞ്ഞത്. ഇതാദ്യമായിട്ടാണ് ഒരു ഐഎസ്എല്‍ ക്ലബിന്റെ പേര ബാഴ്‌സലോണ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ രേഖപ്പെടുത്തുന്നത്.

‘റൊണാള്‍ കൂമാറിനൊപ്പം പുതിയ ഫിറ്റ്‌നസ് പരിശീലകനായി ആല്‍ബര്‍ട്ട് റോക്കയുണ്ടാകും. റോക്കയെ വിട്ടുനല്‍കിയതിന് ഹൈദരാബാദ് എഫ്‌സിയോട് ബാഴ്‌സലോണ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് മികച്ച വിജയങ്ങള്‍ ഉണ്ടാകാനാകട്ടെ’ ബാഴ്‌സ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ബാഴ്‌സക്ക് റോക്കയെ വിട്ടുനല്‍കിയതോടെ ആദരിക്കപ്പെട്ടെന്നാണ് ഹൈദരാബാദ് എഫ്‌സി പ്രതികരിച്ചത്. റോക്കയെ ബാഴ്‌സയെ പോലുളള ക്ലബിന് വിട്ടുകൊടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

Hyderabad FC part ways with Albert Roca as FC Barcelona come calling

കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വന്‍ പ്രതീക്ഷയോടെ റോക്കയെ ഹൈദരാബാദ് നിയമിച്ചത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഹൈദരാബാദിന്റെ പരിശീലകനായി റോക്ക ചുമതലയേറ്റത്. ഹൈദരാബാദ് എഫ്‌സിയുടെ മുന്നൊരുക്കങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കിയാണ് സ്പാനിഷ് പരിശീലകന്‍ ബാഴ്‌സയില്‍ ചേരുന്നത്.

മുന്‍പ് അഞ്ച് വര്‍ഷത്തോളം ബാഴ്സയുടെ ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുളള കോച്ചാണ് റോക്ക. ബംഗളൂരു എഫ്സിയുടെ പരിശീലകനായി എത്തി ടീമിനെ മുന്‍നിരക്ലബാക്കി മാറ്റിയതോടെയാണ് റോക്ക ഇന്ത്യയില്‍ ശ്രദ്ധേയനായത്. ആദരിക്കപ്പെട്ടെന്ന് ഹൈദരാബാദ്