പുതിയ ലോഗോയുമായി ഹൈദരാബാദ് എഫ്‌സി, കോപ്പിയടിച്ചതെന്ന് ആരോപണം

Image 3
FootballISL

ഐഎസ്എല്ലിലെ പുതിയ ക്ലബുകളിലൊന്നായ ഹൈദരാബാദ് എഫ്‌സി പുതിയ ലോഗോ പുറത്ത് വിട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ലോഗോ ഹൈദരാബാദ് എഫ്‌സി പ്രകാശനം ചെയ്തത്. ചരിത്രമുറങ്ങുന്ന ഹൈദരാബാദ് നഗരത്തെ ദൃശ്യവത്ക്കരിക്കുന്ന മനോഹരമായ ലോഗോയാണ് ഹൈദരാബാദ് എഫ്‌സി പുറത്തിറക്കിയിരിക്കുന്നത്.

‘പുതിയ കാഴ്ച്ചപ്പാട്, പുതിയ സ്വത്വം, പുതിയ കാലഘട്ടം’ ലോകോ പ്രകാശനത്തെ ഹൈദരാബാദ് വിശേഷിപ്പച്ചത് ഇങ്ങനെയാണ്.

അതെസമയം ലോഗോയ്‌ക്കെതിരെ കോപ്പിയടി ആരോപണവും ഉയരുന്നുണ്ട്. ഹൈദരാബാദിന്റെ പുതിയ ലോഗോയ്ക്ക് സമാനമായ നിരവധി ലോഗോകള്‍ ചൂണ്ടിക്കാട്ടിയാണ് ചില ആരാധകര്‍ ലോഗോ പൈറസി ആരോപിക്കുന്നത്.

പൂണെ സിറ്റിയ്ക്ക് പകരമായാണ് കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്‌സി കളത്തിലിറങ്ങിയത്. എന്നാല്‍ മാര്‍സലീന്യോ അടക്കമുളള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും കളിക്കളത്തില്‍ തകര്‍ന്നടിയുകയായിരുന്നു ഈ പുതിയ ക്ലബ്. ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു ടീം.

ഇതോടെ പുതിയ സീസണിനായി വന്‍ മുന്നൊരുക്കമാണ് ടീം നടത്തുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച പല താരങ്ങളേയും പുറത്താക്കിയ ഹൈദരാബാദ് പുതിയ ചില താരങ്ങളെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആദ്യ സീസണില്‍ സംഭവിച്ച തിരിച്ചടി എന്ത് വിലകൊടുത്തും മായ്ക്കാനുളള തയ്യാറെടുപ്പിലാണ് നൈസാമിന്റെ നാട്ടുകാര്‍.