മെസ്സിക്കുണ്ടോരു ‘മുതുമുത്തച്ഛൻ’ ആരാധകൻ; പ്രായം വെറും നൂറുവയസ്സിന്റെ ചെറുപ്പം

ഫുട്ബോൾ ഒരു വലിയ വികാരമാണ്. മറ്റേതു കായിക ഇനത്തേക്കാളും വൈകാരികമായി കളിയെ സ്നേഹിക്കുന്നവരാണ് ഫുട്ബോൾ ആരാധകർ. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്നേഹിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുന്ന ഒട്ടേറെ ആരാധകർ കായികലോകത്ത് പ്രശസ്തി നേടിയിട്ടുണ്ട്. ഇത്തരത്തിൽ അത്രക്കൊന്നും പ്രശസ്തനല്ലാത്ത ഒരു ‘കട്ട ഫാൻ’ അർജന്റീന ഇതിഹാസം മെസ്സിക്കുണ്ട്.

സാധാരണ ആരാധകനൊന്നുമല്ല കക്ഷി. പ്രായം നൂറ് കവിഞ്ഞു. ഇപ്പോഴും മെസ്സി അടിക്കുന്ന എല്ലാ ഗോളുകളും കൃത്യമായി രേഖപ്പെടുത്തി വയ്ക്കലാണ് കക്ഷിയുടെ പണി. ഹെർനാൻ എന്നു പേരുള്ള അർജന്റീനക്കാരനാണ് മെസ്സിയുടെ ഈ അസാധാരണ ഫാൻ. മെസ്സി കരിയറിൽ ഇന്നുവരെ നേടിയ എല്ലാ ഗോളുകളും ഒന്നൊഴിയാതെ, സമയം, എതിരാളികൾ, നേടിയ രീതി, വേദി എന്നിങ്ങനെ എല്ലാ വിവരങ്ങളും ഹെർനാൻ എഴുതി സൂക്ഷിക്കും.

ഹെർനാൻറെ കൊച്ചുമോൻ ടിക്‌ടോകിൽ വിവരം പങ്കുവച്ചതോടെ ഇൻറർനെറ്റിൽ തരംഗമാണ് മെസ്സിയുടെ ഈ ‘മുതുമുത്തച്ഛൻ’ ഫാൻ. വീഡിയോ മെസിയുടെ ശ്രദ്ധയിൽ പെട്ടതോടെ ഹൃദയസ്പർശിയായ സന്ദേശം അയച്ചു ഹെർനാൻറെ അധ്വാനത്തിന് നന്ദി പറഞ്ഞിട്ടുണ്ട് മെസ്സി.

ഹായ്, ഹെർനൻ,കൊച്ചുമകന്റെ വീഡിയോ ശ്രദ്ധയിൽപെട്ടു.  ഗോളുകളെല്ലാം ഇത്തരത്തിൽ ഒരാൾ റെക്കോർഡ് ചെയ്യുന്നുവെന്നത് എന്റെ ഹൃദയം നിറക്കുന്നുണ്ട്. എങ്ങനെയാണ് ഇതിന് നന്ദി പറയേണ്ടതെന്ന് അറിയില്ല. ദയവു ചെയ്ത ഈപ്രവർത്തി തുടരുക. അതെന്നെ വല്ലാതെ പ്രചോദിപ്പിക്കുന്നുണ്ട്. അടുത്തു തന്നെ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.” ഇങ്ങിനെയായിരുന്നു മെസിയുടെ സന്ദേശം .

You Might Also Like