ഗോവയുടെ ഹൃദയം തകര്‍ത്ത് ബൗമസ്, ക്ലബ് വിട്ടതായി പ്രഖ്യാപനം

ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവയെ ഞെട്ടിച്ച് കൊണ്ട് സൂപ്പര്‍ താരം ഹ്യൂഗോ ബൗമസ് ക്ലബ് വിട്ടു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എഫ്‌സി ഗോവയുമായുളള ബന്ധം അവസാനിപ്പിക്കുന്നതായി ബൗമസ് ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്.
https://www.instagram.com/p/CDJP0zXsWsz/
എഫ്‌സി ഗോവ മറക്കാനാകാത്ത അനുഭവങ്ങളാണ് തനിക്ക് സമ്മാനിച്ചതെന്നും ഗോവയില്‍ രണ്ട് വര്‍ഷം ചിലവഴിക്കാനായത് ജീവിതത്തിലെ ഏറ്റ മികച്ച നിമിശങ്ങളില്‍ ഒന്നാണെന്നും 25കാരനായ ഫ്രഞ്ച് സൂപ്പര്‍ താരം പറയുന്നു. ബൗമസ് ഇനിയെങ്ങോട്ടേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല.
കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഹ്യൂഗോ ബൗമസ്. ഐഎസ്എല്ലിലെ ലീഗ് റൗണ്ടില്‍ ഗോവയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് പിന്നീലും ബൗമസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.
ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ 10 ഗോളും 11 അസിസ്റ്റുമാണ് താരം നല്‍കിയത്. അവസാന മൂന്ന് വര്‍ഷവും താരം ഗോവയ്ക്ക് ഒപ്പമുണ്ട്. 2022 വരെ ഗോവയുമായി കരാര്‍ ഉളള താരമായിരുന്നു ബൗമസ്.
പ്രമുഖ താരങ്ങളെല്ലാം ഗോവ വിട്ടതിലും ഫ്രഞ്ച് താരം നേരത്തെ ആശങ്ക പ്രകടിപ്പിച്ചു. ‘ എന്താണ് എഫ്‌സി ഗോവയുടെ പദ്ധതികളെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്ത സീസണെ കുറിച്ച് ഗോവയ്ക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും. നിങ്ങളറിഞ്ഞത് പോലെ ജൊഹ്‌റുവും ഫാളും ജാക്കിചന്ദും മന്ദൂറും എല്ലാം ടീം വിട്ടിരിക്കുന്നു. അവരെല്ലാം പ്രധാനതാരങ്ങളായിരുന്നു. എന്നാല്‍ റെഡീം അല്ലാത പുതിയ താരങ്ങള്‍ ഗോവയിലെത്തിയതായും ഞാന്‍ കാണുന്നില്ല’