ക്ലബ് വിടാന്‍ ഹ്യൂഗോ ബൗമസും, ഗോവയ്ക്ക് വീണ്ടും തിരിച്ചടി
എഫ്‌സി ഗോവയെ പ്രതിസന്ധിയിലാക്കി സൂപ്പര്‍ താരം ഹ്യൂഗോ ബൗമസ്. വരും സീസണില്‍ ഗോവയില്‍ തുടരുമോയെന്ന കാര്യം ഉറപ്പില്ലെന്നാണ് ഈ ഫ്രഞ്ച് സൂപ്പര്‍ താരം പറയുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഹ്യൂഗോ ബൗമസ്. ഐഎസ്എല്ലിലെ ലീഗ് റൗണ്ടില്‍ ഗോവയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് പിന്നീലും ബൗമസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.
‘ഇപ്പോള്‍ അടുത്ത സീസണെ കുറിച്ച് ഒന്നും എനിക്ക് പറയാനാകില്ല. ഒരു കാര്യത്തിലും ഒരു ഉറപ്പുമില്ല. ഞാന്‍ ക്ലബുമായി സംസാരിക്കുന്നുണ്ട്. എങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ല. ആഴ്ച്ചകള്‍ക്കകം ഇക്കാര്യത്തില്‍ ഒരു ഉത്തരം പറയാനാകുമെന്ന് ഞാന്‍ കരുതുന്നു’ ബൗമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രമുഖ താരങ്ങളെല്ലാം ഗോവ വിട്ടതിലും ഫ്രഞ്ച് താരം ആശങ്ക പ്രകടിപ്പിച്ചു. ‘ എന്താണ് എഫ്‌സി ഗോവയുടെ പദ്ധതികളെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്ത സീസണെ കുറിച്ച് ഗോവയ്ക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും. നിങ്ങളറിഞ്ഞത് പോലെ ജൊഹ്‌റുവും ഫാളും ജാക്കിചന്ദും മന്ദൂറും എല്ലാം ടീം വിട്ടിരിക്കുന്നു. അവരെല്ലാം പ്രധാനതാരങ്ങളായിരുന്നു. എന്നാല്‍ റെഡീം അല്ലാത പുതിയ താരങ്ങള്‍ ഗോവയിലെത്തിയതായും ഞാന്‍ കാണുന്നില്ല’ ബൗമസ് വിലയിരുത്തുന്നു.
ഇതോടെ ബൗമസിനേയും ഗോവയ്ക്ക് നഷ്ടപ്പെട്ടേയ്ക്കും എന്ന ആശങ്കയാണ് ആരാധകര്‍ക്ക് ഉളളത്. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ 10 ഗോളും 11 അസിസ്റ്റുമാണ് താരം നല്‍കിയത്. അവസാന മൂന്ന് വര്‍ഷവും താരം ഗോവയ്ക്ക് ഒപ്പമുണ്ട്. 2022 വരെ ഗോവയുമായി കരാര്‍ ഉളള താരമാണ് ബൗമസ്.