ബൗമസിനെ വില്‍ക്കുന്നില്ല, റാഞ്ചാന്‍ ശ്രമിക്കുന്നവര്‍ ഇതുകൂടി അറിയണം, നിലപാട് പ്രഖ്യാപിച്ച് ഗോവ
എഫ്സി ഗോവയുടെ സൂപ്പര്‍ താരവും കഴിഞ്ഞ ഐഎസ്എല്ലിലെ ഗോള്‍ഡണ്‍ ബോള്‍ ജേതാവുമായ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമസിനെ വില്‍ക്കുന്നില്ലെന്ന് എഫസി ഗോവ. ബൗമസുമായി 2022 വരെ കരാറുണ്ടെന്നും എഫ്‌സി ഗോവ ഫുട്‌ബോള്‍ ഡയറക്ടര്‍ രവി പുഷ്‌ക്കര്‍ വ്യക്തമാക്കി. ഇനിയാര്‍ക്കെങ്കിലും ബൗമസിനെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കരാര്‍ പ്രകാരമുളള ക്ലോസ് പാലിക്കാന്‍ അവര്‍ തയ്യാറകട്ടെയെന്നും ഗോവ ഫുട്‌ബോള്‍ ഡയറക്ടര്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഗോവയെ പ്രതിരോധത്തിലാക്കി വരും സീസണില്‍ ഗോവയില്‍ തുടരുമോയെന്ന കാര്യം ഉറപ്പില്ലെന്നാണ് ഫ്രഞ്ച് സൂപ്പര്‍ താരം പറഞ്ഞത്. ഇതിന് മറുപടിയുമായാണ് പുഷക്കര്‍ എത്തിയിരിക്കുന്നത്.
‘ബൗമസ് ചെറുപ്പമാണ് കൂടാതെ ഏറെ അഗ്രഹങ്ങളുമുളള കളിക്കാരനാണ്. കൂടുതല്‍ നല്ല ഓഫറിനായി അദ്ദേഹം ശ്രമിക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ബൗമസിന് ഞങ്ങളുമായി ഇനിയും രണ്ട് വര്‍ഷത്തെ കരാറുണ്ട്. അദ്ദേഹം ഞങ്ങളുമായുളള കരാര്‍ പൂര്‍ത്തികരിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.’ പുഷ്‌ക്കര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഹ്യൂഗോ ബൗമസ്. ഐഎസ്എല്ലിലെ ലീഗ് റൗണ്ടില്‍ ഗോവയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് പിന്നീലും ബൗമസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.
‘ഇപ്പോള്‍ അടുത്ത സീസണെ കുറിച്ച് ഒന്നും എനിക്ക് പറയാനാകില്ല. ഒരു കാര്യത്തിലും ഒരു ഉറപ്പുമില്ല. ഞാന്‍ ക്ലബുമായി സംസാരിക്കുന്നുണ്ട്. എങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ല. ആഴ്ച്ചകള്‍ക്കകം ഇക്കാര്യത്തില്‍ ഒരു ഉത്തരം പറയാനാകുമെന്ന് ഞാന്‍ കരുതുന്നു’ കഴിഞ്ഞ ദിവസം ബൗമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രമുഖ താരങ്ങളെല്ലാം ഗോവ വിട്ടതിലും ഫ്രഞ്ച് താരം ആശങ്ക പ്രകടിപ്പിച്ചു. ‘ എന്താണ് എഫ്സി ഗോവയുടെ പദ്ധതികളെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്ത സീസണെ കുറിച്ച് ഗോവയ്ക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും. നിങ്ങളറിഞ്ഞത് പോലെ ജൊഹ്റുവും ഫാളും ജാക്കിചന്ദും മന്ദൂറും എല്ലാം ടീം വിട്ടിരിക്കുന്നു. അവരെല്ലാം പ്രധാനതാരങ്ങളായിരുന്നു. എന്നാല്‍ റെഡീം അല്ലാത പുതിയ താരങ്ങള്‍ ഗോവയിലെത്തിയതായും ഞാന്‍ കാണുന്നില്ല’ ബൗമസ് വിലയിരുത്തുന്നു.
ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ 10 ഗോളും 11 അസിസ്റ്റുമാണ് താരം നല്‍കിയത്. അവസാന മൂന്ന് വര്‍ഷവും താരം ഗോവയ്ക്ക് ഒപ്പമുണ്ട്. 2022 വരെ ഗോവയുമായി കരാര്‍ ഉളള താരമാണ് ബൗമസ്.