കരിയറിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത് ബ്ലാസ്‌റ്റേഴ്‌സിനായാണ്, ഹ്യൂസ് തുറന്ന് പറയുന്നു

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഗോളുകളിലൊന്ന് സംഭവിച്ചത് ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കൡയ്ക്കുമ്പോഴായിരുന്നുവെന്ന് മുന്‍ ബ്ലാസ്റ്റ്‌ഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസ്. ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും തന്റെ സഹതാരവുമായി ഇഷ്ഫാഖ് അഹ്മദുമായി നടത്തിയ ഇസ്റ്റഗ്രാം ലൈവിലാണ് ആരോണ്‍ ഹ്യൂസ് ഇക്കാര്യം പറഞ്ഞത്.

ഐ.സ്.ല്ലിലെ ഹ്യൂഗ്‌സിന്റെ മികച്ച ഗോളിനെ കുറിച്ചാണ് ഇഷ്ഫാഖ് ഹ്യൂസിനോട് ചോദിച്ചത്. ഹ്യൂസിലന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘പൂണെ സിറ്റിക്കെതിരെ നേടിയ ഹെഡര്‍ ഗോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. സെറ്റ് പീസ് ഘട്ടങ്ങള്‍ വരുമ്പോള്‍ സാധാരണയായി കൗണ്ടര്‍ അറ്റാക്ക് തകര്‍ക്കാന്‍ ഡിഫെന്‍സില്‍ തന്നെയാണ് ശ്രദ്ധിക്കാറുള്ളത്. പുണെയുമായുള്ള മത്സരത്തിന് മുന്‍പേ ആക്രമണത്തില്‍ എനിക്ക് കൂടുതല്‍ പങ്കു വഹിക്കാന്‍ കഴിയുമെന്ന് കോപ്പലിനെ മനസിലാക്കിപ്പിക്കാന്‍ എനിക്ക് സാധിച്ചിരുന്നു’ ഹ്യൂസ് പറയുന്നു.

‘അതുകൊണ്ട്, സെക്കന്റ് ഹാഫില്‍ ഒരു കോര്‍ണര്‍ കിട്ടിയപ്പോള്‍ ആക്രമണത്തെ സഹായിക്കാന്‍ ഞാന്‍ മുന്നോട്ട് പോയി. പൂണെ താരങ്ങള്‍ക്ക് കോര്‍ണര്‍ വ്യക്തമായി ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. അത് മുതലെടുത്ത സി കെ വിനീത്, ഫാര്‍ പോസ്റ്റിലേക്ക് ക്രോസ്സ് നല്‍കുകയും, അത് ഹെഡ് ചെയ്ത് ഗോളടിക്കാനും എനിക്ക് കഴിഞ്ഞു. ആ ഗോള്‍ ഞങ്ങളെ അന്ന് ജയിപ്പിച്ചു. സ്വന്തം ആരാധകരുടെ മുന്‍പില്‍ എനിക്ക് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടാനായി. അത് എന്റെ കരിയറിലെ പ്രധാന ഗോളുകളില്‍ ഒന്നായി കണക്കാക്കുന്നു.’ ഹ്യൂഗ്‌സ് പറഞ്ഞ് നിര്‍ത്തി.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തന്നെ ഇപ്പോഴും ഓര്‍ക്കുന്നതില്‍ സന്തോഷമെന്ന് പറഞ്ഞ ഹ്യൂസ് ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നതായും കൂട്ടിചേര്‍ത്തു. ‘ഞങ്ങള്‍ തമ്മില്‍ വെറും ഫുട്ബോള്‍ കളി മാത്രം ആയിരുന്നില്ല, എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു. ‘ ഹ്യൂഗ്സ് വിലയിരുത്തുന്നു.

You Might Also Like