സ്ഥിതി ഗുരുതരം, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ലോകകപ്പ് കളിക്കാനാകില്ല

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിനെ തേടി ഒരു ദുഖ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രിത് ഭുംറയുടെ പരിക്ക് ഗുരുതരമാണെന്നും ടി20 ലോകകപ്പും ഭുംറയ്ക്ക് നഷ്ടമായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഭുംറയുടെ പരിക്ക് സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ താരത്തിന് ആവശ്യമായ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. 2019ലും സമാനമായ പരിക്കിനെത്തുടര്‍ന്ന് ഭുംറ അഞ്ച് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം ഇന്ത്യക്കായും ഐപിഎല്ലിലും ഭുംറ മികവ് കാട്ടിയിരുന്നു.

പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കിയ ഭുംറ ഇപ്പോള്‍ ബംഗലൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുളളത്. ഇനി ഭുംറയ്ക്ക്് ഏത് രീതിയിലുളള ചികിത്സ വേണമെന്ന് ഇനിയാണ് തീരുമാനിക്കുക.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ കളിച്ചശേഷം പരിക്കേറ്റ ബുമ്രയെ ഏഷ്യാകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബുമ്രയുടെ സവിശേഷമായ ബൗളിംഗ് ആക്ഷനാണ് തുടര്‍ച്ചയായ പരിക്കിന് കാരണമെന്ന് നേരത്തേ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ഭുംറ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അത് കനത്ത പ്രഹരമാകും. നിലവില്‍ ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാവുന്ന പേസ് ബൗളറായുള്ളത്. ഏഷ്യാ കപ്പിന് മുമ്പ് ഹര്‍ഷല്‍ പട്ടേലിനും പരിക്കേറ്റത് ഇന്ത്യക്ക് മറ്റൊരു പ്രഹരമായി. ഹര്‍ഷല്‍ ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.

You Might Also Like