ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം, ആ സൂപ്പര്‍ താരം കളിക്കില്ല

Image 3
CricketCricket News

ഇന്ത്യയ്‌ക്കെതിരായ നിര്‍ണ്ണായക രണ്ടാം ടെസറ്റിലും ഓസ്‌ട്രേലിയക്കായി ഓപ്പണറും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. രിക്കില്‍ നിന്നും ഇനിയും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണിത്. നേരത്തേ നടന്ന ആദ്യ ടെസ്റ്റിലും അതിനു മുമ്പുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും വാര്‍ണര്‍ക്കു നഷ്ടമായിരുന്നു.

കഴിഞ്ഞ മാസം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നു വിശ്രമത്തിലായിരുന്നു അദ്ദേഹം. രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു വാര്‍ണര്‍. എന്നാല്‍ രണ്ടാം ടെസ്റ്റും ഓപ്പണര്‍ക്കു നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പൂര്‍ണ ഫിറ്റ്നസിലേക്കു മടങ്ങിയെത്താന്‍ കഠിന പ്രയത്നത്തിലായിരുന്നു കുറച്ച് ആഴ്ചകളായി വാര്‍ണര്‍. പക്ഷെ മെല്‍ബണ്‍ ടെസ്റ്റിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹത്തിന് പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിവരം. തികഞ്ഞ പ്രതീക്ഷയിലാണ് താനെന്നും രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് താനെന്നും ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, വാര്‍ണര്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിലെ അതേ ഓപ്പണിങ് സഖ്യത്തെ തന്നെ ഓസീസ് നിലനിര്‍ത്തിയേക്കും. ജോ ബേണ്‍സും മാത്യു വെയ്ഡുമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസിനായി ഓപ്പണ്‍ ചെയ്തത്. ആദ്യ ഇന്നിങ്സില്‍ ഫ്ളോപ്പായെങ്കിലും രണ്ടാമിന്നിങ്സില്‍ ഈ ജോടി ശക്തമായി തിരിച്ചുവന്നു.

ഈ മാലം 26ന് ആണ് മെല്‍ബണ്‍ ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.