സഞ്ജുവിന്റെ ടീം പ്രവേശനം, ക്രിക്കറ്റ് ലോകത്ത് വന്‍ ആശയക്കുഴപ്പം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് ആശയക്കുഴപ്പം കനയ്ക്കുന്നു. നിലവില്‍ ബിസിസിഐ വെബ് സൈറ്റിലാണ് 18 അംഗ ഇന്ത്യന്‍ സ്വാകാഡില്‍ സഞ്ജു സാംണിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായ കെഎല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടില്ല. ഇതോടെയാണ് സഞ്ജു ടീം ഇന്ത്യയിലെത്തിയതായി മാധ്യമങ്ങള്‍ അനുമാനിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങളടക്കം സഞ്ജു ടീം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ടും ചെയ്തു കഴിഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ യാതൊരു അറിയിപ്പും പുറത്ത് വരാത്തത് ക്രിക്കറ്റ് ലോകത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. സാദാരണയായി ഒരു താരം ടീമിലെത്തിയാല്‍ അതിനെ കുറിച്ച് ബിസിസിഐ ട്വിറ്ററിലൂടെയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അറിയിപ്പ് പുറത്തിറക്കാറുണ്ട്. അതെസമയം സഞ്ജു ടീമിലെത്തിയതിനെ കുറിച്ചോ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായതിനെ കുറിച്ചോ യാതൊരു അറിയിപ്പും ബിസിസിഐ പുറപ്പെടുവിച്ചിട്ടില്ല.

നിലവില്‍ വിന്‍ഡീസ് പരമ്പരയ്ക്കുളള ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് സഞ്ജു ഇടംപിടിച്ചിരുന്നത്. ഏകദിന പരമ്പരയില്‍ സഞ്ജു പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ കാരണമെന്നാണ് സൂചന. സഞ്ജുവിന്റെ വരവോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം നാലായും ഉയര്‍ന്നിട്ടുണ്ട്.

അതെസമയം പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ടെങ്കിലും സഞ്ജുവിനെ ഇറക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന സൂചന. അതിനാലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് യാതൊരു അറിയിപ്പും ബിസിസിഐ ട്വീറ്റ് ചെയ്യാത്തത്. ഒരു പകരക്കാരനായ മധ്യനിര താരം എന്ന നിലയില്‍ മാത്രമാണത്രെ സഞ്ജുവിനെ നിലവില്‍ ടി20 സ്‌ക്വാഡിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ഏതായാലും സഞ്ജു ഈ പരമ്പരയിലെ ഒരു മത്സരവും കളിച്ചില്ലങ്കില്‍ അത് വലിയ വിവാദമാകാനും സാധ്യതയുണ്ട്. ഏതായാലും രോഹിത്തും സംഘത്തിന്റേയും മനസ്സിലെന്തെന്ന് കാത്തിരുന്ന് കാണാനെ നിര്‍വ്വാഹമുളളു.