ടീം ഇന്ത്യയില്‍ എത്തും മുമ്പ് ദ്രാവിഡ് ഇപ്രകാരം പറഞ്ഞു, വെളിപ്പെടുത്തലുമായി രഹാന

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ട താരമാണ് അജയ്ക്യ രഹാന. നിലവില്‍ ടെസ്റ്റ് ടീമിലെ ഉപനായകനായ രഹാനയ്ക്ക് മറ്റ് ഫോര്‍മാറ്റുകളില്‍ കാര്യമാ തിളങ്ങാനായിട്ടില്ല.

അതെസമയം ദ്രാവിഡും താനും തമ്മിലുളള ബന്ധമെങ്ങനെയെന്ന് കഴിഞ്ഞ ദിവസം രഹാനെ വിശദാമാക്കി. കരിയറില്‍ ദ്രാവിഡ് സാര്‍ നല്‍കിയ മിക്ക ഉപദേശങ്ങളും താന്‍ പാലിക്കുവാന്‍ ഏറെ ശ്രമിക്കാറുണ്ട് എന്നും രഹാന വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തുന്നതിന് മുന്‍പ് ദാവിഡിനെ സന്ദര്‍ശിച്ചപ്പോള്‍ തനിയ്ക്കുണ്ടായ ഒരു അനുഭവം രഹാന വെളിപ്പെടുത്തി.

”ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന് എതിരായ കളിക്കിടയില്‍ ഞാന്‍ ദ്രാവിഡ് സാറിനെ കണ്ടു ഒപ്പം അദ്ദേഹവുമായി സംസാരിച്ചു. മത്സര ശേഷം സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു ഒപ്പം ചില ഉപദേശവും നല്‍കി. നിന്നെ കുറിച്ച് ഞാന്‍ ഏറെ കേട്ടിട്ടുണ്ട് ധാരാളം റണ്‍സ് അടിക്കുന്ന നിനക്ക് ഉറപ്പായും ഇന്ത്യന്‍ ടീമിലേക്ക് വിളി വരും. പക്ഷേ ഒരു കാര്യം മറക്കരുത് നീ എന്താണോ ഇപ്പോള്‍ ചെയ്യുന്നത് അത് തന്നെ ആവര്‍ത്തിക്കുക ടീമിലേക്ക് വിളി വരുന്നത് സ്വഭാവികമാണ്. നീ ഇതുവരെ ചെയ്തത് തുടരുക ‘ അജിങ്ക്യ രഹാനെവിശദമാക്കി.

ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുള്ള ദ്രാവിഡ് ജൂലൈ മാസത്തെ ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യാടനത്തില്‍ കോച്ചായി എത്തും. എന്നാല്‍ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ രഹാനയ്ക്ക് ദ്രാവിഡിന് കീഴില്‍ ലങ്കയ്‌ക്കെതിരെ കളിക്കാനാകില്ല.

You Might Also Like