സൂര്യക്കും മുമ്പെ പന്തിനെ കളിപ്പിക്കുന്നത് കണ്ട് അമ്പരന്ന് പോയി, തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മറ്റൊരു ഫ്‌ലോപ്പ് അധ്യായത്തിന് കൂടി റിഷഭ് പന്ത് കിവീസില്‍ എഴുതിച്ചേര്‍ത്തു. ന്യൂസിലന്‍ഡിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തനിയ്ക്ക് ബാറ്റ് കൊണ്ടും ഒന്നും ചെയ്യാനില്ലെന്ന് പന്ത് ഒരിക്കല്‍ കൂടി തെളിയിച്ചു.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് കോച്ച് വിവിഎസ് ലക്ഷ്മണും ശിഖര്‍ ധവാനും ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് മുന്നില്‍ പന്തിനെ അയക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ്. പന്തിന് വേണ്ടി സൂര്യകുമാര്‍ യാദവിനെ പിന്നിലേക്ക് മാറ്റിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

‘പന്ത് തന്റെ ഷോട്ടുകള്‍ക്ക് പോകാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ ന്യൂസിലന്‍ഡില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലോക ഒന്നാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവിന് മുന്നില്‍ പന്ത് ബാറ്റ് ചെയ്യുന്നതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. സൂര്യക്ക് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ഓവറുകള്‍ ലഭിക്കണം, കാരണം അവന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ്’ സല്‍മാന്‍ ബട്ട് പറഞ്ഞു.

പന്തിന് താഴെ ബാറ്റ് ചെയ്ത സൂര്യ രണ്ട് മത്സരത്തിലും ഫോമില്ലാതെ പരാജയപ്പെട്ടിരുന്നു. രണ്ട് ഏകദിനങ്ങളില്‍ 6, 4 എന്നിങ്ങനെയാണ് സൂര്യ സ്വന്തമാക്കിയത്.

‘ടീം ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. ടി20 പരമ്പരയില്‍ സെഞ്ച്വറി നേടിയ താരത്തെ തരംതാഴ്ത്തിയത് അമ്പരപ്പിക്കുന്ന കാര്യമാണ്’ ബട്ട് കൂട്ടിച്ചേര്‍ത്തു.

You Might Also Like