ടീം ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ ധോണിയും യുവിയും വീരുവും, വിരമിച്ചവരുടെ ടീമുമായി ഇര്‍ഫാന്‍

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായിട്ടും മാന്യമായി വിരമിക്കാന്‍ അവസരം ലഭിക്കാത്തവരുടെ ടീമൊരുക്കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നിലവിലെ ഇന്ത്യന്‍ ടീമുമായി ഏറ്റുമുട്ടാന്‍ ഈ ടീമിന് അവസരം നല്‍കാനാകുമോയെന്നാണ് ഇര്‍ഫാന്‍ ചോദിക്കുന്നത്.

https://www.facebook.com/OfficialIrfanPathan/photos/a.271015386417946/1499703846882421/

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ ബിസിസിഐ ആലോചിക്കുന്നതിനിടേയാണ് സുപ്രധാന നിര്‍ദേശവുമായി ഇര്‍ഫാന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ടീം ഇന്ത്യയില്‍ നിന്നും മാന്യമായി വിരമിക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒരു വിടവാങ്ങള്‍ മത്സരം നടത്തുന്നതിനെ കുറിച്ച് ധാരാളം ആളുകള്‍ സംസാരിക്കുന്നുണ്ട്. വിരമിച്ച താരങ്ങളും ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളും തമ്മിലുളള ഒരു ചാരിറ്റി വിടവാങ്ങള്‍ മത്സരം സംഘടിപ്പിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും’ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.

വിരമിച്ചവരുടെ ഒരു ടീമും ഇര്‍ഫാന്‍ അവതരിപ്പിക്കുന്നുണ്ട്. ടീമില്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും വീരേന്ദ്ര സെവാഗുമാണ് ഉളളത്. രാഹുല്‍ ദ്രാവിഡ് മൂന്നാമനായും വിവിഎസ് ലക്ഷ്മണ്‍ നാലാമനായും ഇര്‍ഫാന്റെ വിരമിച്ചവരുടെ ടീമില്‍ ഇടംപിടിച്ചു.

യുവരാജ് സിംഗും സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനുമാണ് ഓള്‍ റൗണ്ടര്‍മാര്‍. ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ അജിത് അഗാള്‍ക്കറും സഹീര്‍ ഖാനും പേസ് ബൗര്‍മാരായി ടീമിലുണ്ട്. പ്രഖ്യാന്‍ ഓജയാണ് 11 അംഗ വിരമിച്ചവരുടെ ടീമിലെ സ്പിന്നര്‍.

ഇര്‍ഫാന്‍ ഈ ആശയം പങ്കുവെച്ചതിന് പിന്നാലെ പതിനായിരകണക്കിന് ആരാധകരാണ് ഇക്കാര്യം പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇര്‍ഫാന്റെ ആശയം ഗാംഗുലി നേതൃത്വം നല്‍കുന്ന ബിസിസിഐ ചെവികൊള്ളുമോയെന്ന് കാത്തിരുന്ന കാണാം.