ഇന്ത്യയ്ക്കാരുടെ പ്രിയപ്പെട്ട രണ്ടാമത്തെ ടീം ഞങ്ങളാണെന്ന് കരുതുന്നു, വില്യംസണ്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും തങ്ങള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രണ്ടാമത്തെ ക്രിക്കറ്റ് ടീമാണെന്ന് കരുതുന്നുവെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍. ഇന്ത്യയെ പരജയപ്പെടുത്തിയെങ്കിലും ഇന്ത്യക്കാര്‍ക്ക് തങ്ങളോടുള്ള ഇഷ്ടം അങ്ങനെ തന്നെ തുടരുമെന്ന് തന്നെയാണ് വിചാരിക്കുന്നതെന്നും വില്ല്യംസണ്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യയെ കീഴടക്കി ലോക കിരീടം നേടാനായത് വളരെ പ്രത്യേകതയുള്ള ഒരു വികാരമാണെന്ന് അദ്ദേഹം പറഞ്ഞു.

2015, 19 ഏകദിന ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ടീമാണ് ന്യൂസിലന്‍ഡ്. ആദ്യമായാണ് കിവീസിന് ഒരു ഐസിസി ലോക കിരീടം ലഭിക്കുന്നത്. 2000ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് കിവീസിന്റെ ആദ്യ ഐസിസി ട്രോഫി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാമത്തെ ഐസിസി കിരീടമാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 8 വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പൂര്‍ണമായും മഴ മാറിനിന്ന റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച 139 റണ്‍സിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍, 7.1 ഓവറുകള്‍ ബാക്കിനിര്‍ത്തി കിവീസ് മറികടക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ടെയ്ലറും വില്ല്യംസണും ചേര്‍ന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസണ്‍ 52 റണ്‍സെടുത്തപ്പോള്‍ ടെയ്ലര്‍ 47 റണ്‍സ് നേടി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി

You Might Also Like