സാഹ പുറത്ത്, പകരം കീപ്പിംഗില്‍ ജ്വലിച്ച് പുതുമുഖ താരം, ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് വൃദ്ധിമാന്‍ സാഹ താല്‍കാലികമായി പുറത്ത്. കഴുത്തിന് പരിക്കേറ്റതാണ് സഹയ്ക്ക് തിരിച്ചടിയായത്. ഇതോടെ പുതുമുഖ താരം കെഎസ് ഭരത് ആണ് 37കാരനായ സഹായ്ക്ക് പകരക്കാരനായി കീപ്പ് ചെയ്യുന്നത്.

സാഹക്ക് പകരം പ്ലേയിംഗ് ഇലവനിലില്ലാത്ത ഭരത് മൂന്നാം ദിനം ഇന്ത്യയുടെ വിക്കറ്റ് കാക്കാനെത്തിയത് ക്രിക്കറ്റ് ലോകത്തെ ആദ്യം അമ്പകപ്പിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിനം രാവിലെ തന്നെ ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി.

സാഹയുടെ കഴുത്തിന് പരിക്കേറ്റെന്നും, ഇതേത്തുടര്‍ന്ന് ബിസിസിഐയുടെ വൈദ്യ സംഘം അദ്ദേഹത്തെ ചികിത്സിക്കുകയാണത്രെ. പരിക്കില്‍ നിന്നുള്ള സാഹയുടെ പുരോഗതി അവര്‍ നിരീക്ഷിക്കുന്നുണ്ടെന്നും സാഹയുടെ അഭാവത്തില്‍ ഭരതാകും വിക്കറ്റ് കാക്കുകയെന്നും ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

അതെസമയം വിക്കറ്റിന് പിന്നില്‍ ഭരത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അശ്വിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്‍ യംഗിനെ (89 റണ്‍സ്) പുറത്താക്കാന്‍ മത്സരത്തിന്റെ മൂന്നാം ദിനം ഭരതിന് കഴിഞ്ഞിരുന്നു. ഇതോടെ അടുത്ത മത്സരം ഭരത് അരങ്ങേറുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

You Might Also Like