ബാഴ്സയിൽ മുമ്പത്തെ പരിഗണന ഇനി ലഭിക്കില്ല, മെസിക്ക് മുന്നറിയിപ്പു നൽകി കൂമാൻ

Image 3
FeaturedFootballLa Liga

ബാഴ്‌സലോണയിൽ  ഇതു വരെ സൂപ്പർ താരം ലയണൽ മെസിക്കു നൽകിവന്ന  ആനുകൂല്യവും പരിഗണനയും അവസാനിച്ചതായി കൂമാൻ മെസിയെ അറിയിച്ചെന്നാണ് പ്രമുഖമാധ്യമമായ ഡയാറിയോ ഒലെ റിപ്പോർട്ട്‌ ചെയ്യുന്നത്. ഒലെയെ  ഉദ്ധരിച്ചു കൊണ്ട് മറ്റൊരു പ്രമുഖ മാധ്യമമായ എഎസ്സ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മെസിയിക്ക് ബാഴ്സയിൽ പരിഗണനയും സ്വാധീനവും താൻ അവസാനിപ്പിക്കുക്കയാണ് എന്ന രീതിയിലാണ് കൂമാൻ മെസ്സിയോട് സംസാരിച്ചതെന്നാണ് അറിയാൻ കഴിയുന്നത്.

ഇക്കാര്യം മെസ്സിയെ ചൊടിപ്പിച്ചുവെന്നും ഇക്കാരണത്താലാണ് മെസി ക്ലബ് വിടാൻ താത്പര്യം  പ്രകടിപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ  കൂടുതൽ വ്യക്തമായതോ ആധികാരികമായതോ വിവരങ്ങൾ  ഇതു വരെ ലഭ്യമായിട്ടില്ല. മെസിയുമായി കൂമാൻ കഴിഞ്ഞ ദിവസം സംസാരിക്കുകയും ക്ലബിന്റെ പദ്ധതികൾ, മെസിയുടെ ഭാവി എന്നിവയെ കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

“സ്‌ക്വാഡിനകത്ത് നിങ്ങൾക്കുള്ള ആനുകൂല്യവും പരിഗണനയും അവസാനിച്ചു കഴിഞ്ഞു. ടീമിന് വേണ്ടി എല്ലാം നിങ്ങൾക്ക് ചെയ്യാം. പക്ഷെ ആർക്കും മാറ്റാൻ കഴിയാത്ത, എന്റെതായ തന്ത്രങ്ങളിൽ  ഉള്ള ഒരു ടീമിനെയാണ് ഞാൻ ഉണ്ടാക്കാനൊരുങ്ങുന്നത്. നിങ്ങൾ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.” കൂമാൻ മെസിയോട് പറഞ്ഞ വാക്കുകളാണിതെന്നാണ്  ഡയാറിയോ ഒലെയുടെ റിപ്പോർട്ട്‌.

കൂമാനുമായുള്ള മെസിയുടെ സംഭാഷണം മെസിയെ തൃപ്തിപ്പെടുത്താൻ ഉതകുന്നതല്ലായിരുന്നുവെന്നു  റിപ്പോർട്ടുകൾ സജീവമായിരുന്നു. എന്തായാലും  ക്ലബ് വിടണമെന്ന കാര്യത്തിൽ  മെസി ഉറച്ചു നില്കുകയാണെന്നാണ് വാർത്തകൾ. ഈ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് ക്ലബ് മാനേജ്മെന്റ് ആണ്. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇതിനെക്കുറിച്ചു ലഭ്യമായേക്കും.