ലണ്ടനിൽ റഫറിയെ പരിക്കേൽപ്പിച്ചതിന് കിട്ടിയത് മുട്ടൻ പണി, വീഡിയോ കാണാം

ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇതിനാധാരമായ സംഭവം നടക്കുന്നത്. റഫറിയായിരുന്ന സത്യം ടോക്കി മത്സരത്തിനിടെ താരത്തിന്റെ ആക്രമണത്തിനിരയാവുകയായിരുന്നു. മത്സരത്തിനിടെ ഒരു ഫൗളിന് താരത്തിന് ടോക്കി റെഡ് കാർഡ് കാണിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ താരം മൂന്നു തവണ മാരകമായ രീതിയിൽ ടോക്കിയെ മുഖത്തിടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

കണ്ണിന് മുകളിലായി പരിക്കേറ്റ ടോക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടനിൽ നടന്ന താഴ്ന്ന ഡിവിഷനിലുള്ള ഒരു മത്സരത്തിലായിരുന്നു ഈ സംഭവം നടന്നത്. എന്നാലിപ്പോൾ ആക്രമിച്ച താരത്തിനു പരമാവധി ശിക്ഷ വിധിച്ചിരിക്കുകയാണ് ലണ്ടൻ എഫ്എ. ഒരു മാച്ച് ഒഫീഷ്യലിനെ ആക്രമിച്ചാൽ പത്ത് വർഷം ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളിൽ നിന്നും വിലക്കുകയെന്നതാണ് പരമാവധി ശിക്ഷ. താരത്തിന് നൽകിയതും അത് തന്നെയായിരുന്നു.

എന്നാൽ താരത്തിന് നൽകിയ ശിക്ഷയിൽ റഫറി സത്യം ടോക്കി സംതൃപ്തി പ്രകടിപ്പിക്കുകയാണുണ്ടായത്. ആക്രമണത്തിന് ശേഷം റഫറിയിങ്ങിനു പോവാൻ ഭയമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. “പരമാവധി ശിക്ഷ താരത്തിന് എഫ്എ നൽകിയതിൽ ഞാൻ സന്തോഷവാനാണ്. അഞ്ച് വർഷത്തേക്ക് മാത്രം താരത്തെ വിലക്കുമോയെന്ന് ഞാൻ ഭയപ്പെട്ടിരുന്നു.”

“എന്നാൽ ഇപ്പോൾ നൽകിയതിലും കൂടുതൽ ശിക്ഷ നൽകണമെന്നാണ് എന്റെ അഭിപ്രായം. ജീവപര്യന്തം വിലക്കായിരുന്നു നൽകേണ്ടിയിരുന്നത്. എഫ്എ അവരുടെ നിയമങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” ടോക്കി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമണത്തിനു ശേഷം ആദ്യമായി സത്യം ടോക്കി ആദ്യമായൊരു മത്സരം നിയന്ത്രിക്കുന്നത്.

You Might Also Like