ചേതന്‍ അയാള്‍ക്ക് ലോകകപ്പില്‍ അവസരം നല്‍കു, ടി20യിലെ ഒന്നാം നമ്പറാകും, അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ താരം

Image 3
Cricket

യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നിരവധി യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ഐപിഎല്ലില്‍ കഴിഢ്ഢ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചില താരങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ കടുത്ത മത്സരമാണ് താരങ്ങള്‍ക്കിടയില്‍ നടക്കുന്നത്.

അതിനിടെ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു യുവതാരത്തെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി. യുവതാരം അര്‍ഷദീപ് സിംഗിനെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശ്രീകാന്ത് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മയോട് അഭ്യര്‍ത്ഥിയ്ക്കുന്നത്.

‘ടി20യിലെ ഭാവി ലോക ഒന്നാം നമ്പര്‍ താരം ആയിരിക്കും അര്‍ഷദീപ. ഇതുവരെ മികച്ച പ്രകടനമാണ് അര്‍ഷദീപ് കാഴ്ചവെച്ചത്. പ്രിയ ചേതൂ, അവന്റെ പേര് കൂടി ഉള്‍പ്പെടുത്തൂ’ ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി നാല് ടി20 ഇന്നിംഗ്സുകള്‍ ഇതുവരെ കളിച്ച അര്‍ഷദീപ് വെറും 6.51 എക്കണോമിയില്‍ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമില്‍ ഉറപ്പിച്ചതോടെ ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവരോടാണ് ടീമില്‍ ഉള്‍പ്പെടാന്‍ അര്‍ഷ്ദീപ് മത്സരിക്കുന്നത്.