ധവാനെ എന്തിനാണിങ്ങനെ അവഗണിക്കുന്നത്, ലോകകപ്പ് കളിപ്പിക്കണമെന്ന് പാക് സൂപ്പര്‍ താരം

Image 3
CricketTeam India

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ശിഖര്‍ ധവാനെ ഇന്ത്യ ഓപ്പണറായി കളിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ പാക് താരം സല്‍മാന്‍ ബട്ട്. ധവാന്‍ ഇന്നും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ലോകകപ്പില്‍ അവസരം കൊടുത്താന്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുമെന്നും സല്‍ബട്ട് വിലയിരുത്തു.

ഒപ്പണറായി ഇഷാന്‍ കിഷന്‍ മുടന്തിയ പശ്ചാത്തലത്തിലാണ് ധവാനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യം പാക് സൂപ്പര്‍ താരം ഉന്നയിക്കുന്നത്.

”വിദേശ പിച്ചകളില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഒരു ബാറ്റ്സ്മാനാണ് ധവാന്‍. അദ്ദേഹം സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയിലും നല്ല ഫോമിലാണ് ധവാന്‍ കളിച്ചിട്ടുള്ളത്. എനിക്ക് ഉറപ്പുണ്ട് ധവാന്‍ വീണ്ടും ടി :20 ടീമിന്റെ ഭാഗമായി എത്തും.ധവാന്‍ വീണ്ടും ഓപ്പണര്‍ റോളില്‍ എത്തിയേക്കാം. അത് വീണ്ടും സംഭവിച്ചേക്കാവുന്ന കാര്യമാണ്.”ബട്ട് വാചാലനായി.

”ശിഖര്‍ ധവാന്‍ ഐസിസി ലോകകപ്പ് വേദിയില്‍ പുറത്തെടുത്തിട്ടുള്ള പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും തിളങ്ങാനുള്ള മികവുണ്ട്. നമ്മള്‍ പല തവണ അദ്ദേഹം ഓസ്‌ട്രേലിയയില്‍ അടക്കം നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കണ്ടതാണ്. ബാക്ക്ഫുട്ടില്‍ മികച്ച ബാറ്റിംഗ് മികവുള്ള താരമാണ് ശിഖര്‍ ധവാന്‍. കട്ട് ഷോട്ടും പുള്‍ ഷോട്ടും ഏറെ അനായാസം കളിക്കാനായി സാധിക്കുന്ന ധവാന്‍ ലോകകപ്പില്‍ ഓപ്പണിങ് റോള്‍ ഭംഗിയായി നിര്‍വഹിക്കും’ സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഏകദിന പര്യടനത്തില്‍ മികച്ച പ്രകടനമാണ് ധഴാന്‍ കാഴ്ച്ചവെച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പര്യടനത്തില്‍ കോവിഡ് ബാധിച്ചതിനാല്‍ ഒരു മത്സരം മാത്രമാണ് കളിക്കാനായത്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി കളിക്കാന്‍ ഒരുങ്ങുകയാണ് ശിഖര്‍ ധവാന്‍.