ഹസാര്‍ഡ് പുറത്ത്, താരം കടന്ന് പോകുന്നത് മോശം സമയത്തിലൂടെയെന്ന് സിദാന്‍

ലാലിഗയിലെ പരിക്കേറ്റതിനെ തുടര്‍ന്ന് റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് രണ്ടാം മത്സരത്തിലം പറത്തിരിക്കേണ്ടി വരും. എസ്പാന്യോളുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ഹസാര്‍ഡ് കഴിഞ്ഞ ദിവസം ഗെറ്റാഫെയുമായുള്ള മത്സരത്തില്‍ കളിച്ചിരുന്നില്ല.

അത്‌ലറ്റിക്ക് ബില്‍ബാവോയുമായി ഇന്നു നടക്കാനിരിക്കുന്ന റയല്‍ മാഡ്രിഡിന്റെ മത്സരത്തില്‍ നിന്ന് ഹസാര്‍ഡിനെ ഒഴിവാക്കിയതായി പരിശീലകന്‍ സിനദിന്‍ സിദാന്‍ സ്ഥിരീകരിച്ചു. ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരത്തില്‍ നിന്ന് ഹസാര്‍ജിനെ ഒഴിവാക്കിയത്.

കറ്റാലന്‍ ചിരവൈരികള്‍ വിയ്യാറയലുമായി ഏറ്റുമുട്ടാനിരിക്കെ ബില്‍ബാവോയുമായുള്ള മത്സരം വിജയിച്ച് ഏഴു പോയന്റ് വ്യത്യാസത്തിലെത്താനുള്ള ശ്രമത്തിലാണ് റയല്‍മാഡ്രിഡ് ടീം. എങ്കിലും ഹാസാര്‍ഡിനെ മത്സരത്തിലിറക്കി സാഹസത്തിന് മുതിരാന്‍ സിനദിന്‍ സിദാന്‍ ഒരുക്കമല്ല.

‘ഹസാര്‍ഡ് അവന്റെ മോശം സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അവനെ വെച്ചൊരു സാഹസത്തിനും ഞങ്ങള്‍ ഇപ്പോള്‍ മുതിരില്ല. അത് അവന്‍ മുമ്പേ സമ്മതിച്ചതാണ്.’ സിദാന്‍ വെളിപ്പെടുത്തി.

‘ഇതൊരു ചെറിയ കാര്യമാെണെന്നുള്ളതില്‍ പ്രതീക്ഷയുണ്ട്. സീസണ്‍ അവസാനത്തില്‍ അവനെ കളിക്കളത്തില്‍ കാണാന്‍ സാധിക്കും. മൂന്നു നാലു ദിവസത്തേക്ക് മാത്രം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവന്‍ വേഗത്തില്‍ സുഖം പ്രാപിക്കും. എസ്പാന്യോളുമായുള്ള മത്സരത്തില്‍ പറ്റിയ പരിക്കാണിത്. ഇനി വെറും ദിവസങ്ങളുടെ കാത്തിരുപ്പു മാത്രമേ ആവശ്യമുള്ളൂ.’ സിനദിന്‍ സിദാന്‍ കൂട്ടിചേര്‍ത്തു.

You Might Also Like