റയലിനെ അവഹേളിക്കുന്ന പ്രവൃത്തിയുമായി ഹസാർഡും ബെയ്‌ലും, പരിശീലമത്സരത്തിനിടെ സ്ഥലം കാലിയാക്കി

റയലിൽ എത്തിയ ശേഷം ഈഡൻ ഹസാർഡിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗാരെത് ബെയ്‌ലിനു സംഭവിച്ചത് പോലെ നിരന്തരം പരിക്കും ആത്മാർത്ഥത കുറവും താരത്തിനെയും പിടികൂടിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ സൈഡ് ബെഞ്ചിൽ ഇരുന്ന് കൊണ്ട് ബെയ്ൽ കാണിച്ചു കൂട്ടിയ അനിഷ്ടസംഭവങ്ങൾ വളരെ വലിയ തോതിൽ വിമർശനത്തിന് പത്രമായിരുന്നു. കൂടാതെ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ താരം റയലിനെ പരസ്യമായി അവഹേളിക്കുകയും ചെയ്തിരുന്നു.

അതേ സമയം ഈഡൻ ഹസാർഡിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. കളിക്കാൻ അവസരം ലഭിക്കില്ല എന്നറിഞ്ഞിട്ടും റയലിനൊപ്പം ചേരാതെ ബെൽജിയത്തിനോടൊപ്പം തുടർന്നതിൽ താരത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു . എന്നാലിപ്പോൾ പുതിയൊരു സംഭവത്തിൽ കൂടി ഇരുവരെയും പ്രതിചേർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന റയലിന്റെ പരിശീലനമത്സരത്തിനിടെ ഇരുതാരങ്ങളും സ്ഥലം വിട്ടതാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

റയലിന്റെ പരിശീലനമൈതാനമായ വാൽഡെബെബാസിൽ ഗെറ്റാഫെക്കെതിരെയായിരുന്നു റയൽ പരിശീലനമത്സരതിനിടെയായിരുന്നു ആ സംഭവം. ലീഗിൽ സോസിഡാഡിനെതിരെ കളിക്കുന്നതിന് മുന്നോടിയായി ഒരു പരിശീലനമെന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്. ആറു ഗോളിന്റെ വമ്പൻ വിജയം റയൽ നേടുകയും ചെയ്തിരുന്നു. ബെൻസിമ നാലു ഗോളുകളും റാമോസ്, അരിബാസ് എന്നിവർ ഓരോ ഗോളുകളും റയലിനായി നേടി.

എന്നാൽ ബെയ്ൽ, ഹസാർഡ് എന്നിവർക്ക് ശാരീരികക്ഷമതാ പ്രശ്നങ്ങളുള്ളതിനാൽ കളിക്കാനിറക്കാതിരിക്കുകയായിരുന്നു. അതിനെതുടർന്ന് മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ തന്നെ ബെയ്ൽ ആദ്യം സ്ഥലം വിടുകയായിരുന്നു. പിന്നാലെ ആദ്യ പകുതിക്ക് ശേഷം ഹസാർഡും മത്സരം കാണാൻ നിക്കാതെ സ്റ്റേഡിയം വിടുകയായിരുന്നു. ഇരുവരുടെയും ഈയൊരു നിലപാട് വലിയ വിമർശനങ്ങൾക്ക് ഹേതുവായിട്ടുണ്ട്. മാന്യതക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇരുവരും ചെയ്തതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

You Might Also Like