ഹെയ്ഡന്‍ കുരയ്ക്കുന്നത് ഓസ്‌ട്രേലിയക്കാരുടെ തനിനിറം, നാളെ പോണ്ടിംഗും പിന്നില്‍ നിന്നും കുത്തും, സംശയമില്ല

റംഷാദ് യൂസഫ്

ഇന്ത്യയില്‍ ഐപിഎല്ലില്‍ പങ്കെടുക്കുമ്പോള്‍ സാമ്പത്തിക ലക്ഷ്യം വച്ച് ഇവിടത്തെ സംസ്‌കാരത്തെയും , ഐപിഎല്ലിനെ കൊണ്ട് ലോക ക്രിക്കറ്റിനുണ്ടായിട്ടുള്ള ഗുണങ്ങളെ പറ്റിയും വാര്‍ത്ത സമ്മേളനങ്ങളില്‍ ഘോരം ഘോരം പ്രസംഗിക്കുക , ഇപ്പോള്‍ പാകിസ്ഥാന്‍ കോച്ച് ആയത് കൊണ്ട് ഐപിഎല്ലില്‍ ഒരു ടീമിന്റെ ഡ്രസിങ് റൂമിലും ഇരിക്കാന്‍ കഴിയില്ല എന്ന നൂറുശതമാനം അറിയുന്നത് കൊണ്ട് ഐപിഎല്ലിനെ 130 കിലോമീറ്റര്‍ താഴെ ബൗളര്‍മാര്‍ എറിയുന്ന ഒരു ടൂര്ണമെന്റായി തരം താഴ്ത്തുക , ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ 130 കിലോ മീറ്റര്‍ താഴെയെ ഐപിഎല്ലില്‍ ഫേസ് ചെയ്തുള്ളൂ അത് കൊണ്ട് എളുപ്പത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയും എന്നൊക്കെ വച്ച് തള്ളുന്നത് എന്ത് വിരോധാഭാസമാണ.

ഉമ്രാന്‍ മാലിക് ,നോര്‍ജെ, റബാഡ, ഷമി ,ബുംറ എന്നിവരൊക്കെ എറിഞ്ഞത് 145+ തന്നെയല്ലേ ? അതില്‍ തന്നെ എത്ര 150+ ബൗളുകള്‍ ഈ സീസണില്‍ ഇവര്‍ എറിഞ്ഞിട്ടുണ്ട്.

ടോസിന്റെ ഭാഗ്യത്തില്‍ ഒരു മത്സരം ജയിച്ചെന്ന് കരുതി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിനെ ഇത്രയും തരം താഴ്ത്തുന്നതിലൂടെ ഹെയ്ഡന്‍ ലക്ഷ്യം വെക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കയ്യിലുള്ള നാണയത്തുട്ടുകളാണെന്ന് വിവരമുള്ള ആര്‍ക്കുമറിയാം ..

ഹെയ്ഡന്‍ മാത്രമല്ല പോണ്ടിഗും മഗ്രാത്തും അടക്കം ഒട്ടുമിക്ക ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും നന്നായി അറിയാം പണം കായ്ക്കുന്ന മരങ്ങളാണ് പാകിസ്ഥാനും ഇന്ത്യയും എന്നത് , ഇന്ന് ചിരിച്ചു കൊണ്ട് ദല്‍ഹി ഡ്രസിങ് റൂമില്‍ ഇരിക്കുന്ന പോണ്ടിങ്ങും ഒരു നാള്‍ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയത് പോലെ ഐപിഎല്ലിനെ കുത്തുമെന്നതില്‍ സംശയമില്ല

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like