അന്ന് മണ്ടേലയും അവര്‍ക്ക് തീവ്രവാദിയായിരുന്നു, ഫലസ്തീന് പിന്തുണയുമായി ഹാഷിം അംല

ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ടില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. ഫലസ്തീന്‍ ജനതക്ക് സ്വാതന്ത്ര്യം ലഭിക്കാതെ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമാകില്ലെന്ന ദക്ഷിണാഫ്രിന്‍ പ്രസിഡന്റും ഇതിഹാസ നായകനുമായ നെല്‍സന്‍ മണ്ടേലയുടെ വാക്കുകള്‍ കടമെടുത്താണ് താരം തന്റെ പിന്തുണ അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍മാരായ സര്‍ക്കാര്‍ നെല്‍സണ്‍ മണ്ടേലയെ ‘തീവ്രവാദി’ എന്ന് മുദ്രകുത്തിയിരുന്നെന്ന് അറിയുന്നത് ചിലര്‍ക്ക് ആശ്ചര്യമായി തോന്നാം. പക്ഷേ അന്ന് ആളുകള്‍ അത് വിശ്വസിച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ. ലോകം മുഴുവന്‍ മണ്ടേലയെ സ്വാതന്ത്ര്യ സമരസേനാനിയായി ഇപ്പോള്‍ അംഗീകരിക്കുന്നു. അദ്ദേഹം വിശ്വസിച്ചിരുന്ന കാര്യത്തില്‍ വിജയിച്ചതുകൊണ്ട് മാത്രമാണ് അംഗീകരിക്കപ്പെട്ടതെന്ന് അംല കുറിക്കുന്നു.
View this post on Instagram
മണ്ടേലയുടെ ഫലസ്തീനെ കുറിച്ചുള്ള ഉദ്ധരണി നമ്മെ ഞെട്ടിക്കുന്നതോ പ്രവചനാത്മകമോ അല്ല. പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു,
ഇപ്പോള്‍ അത് ലോകത്തിന് എന്നത്തേക്കാളും വ്യക്തമാണ്. എല്ലാ ഫലസ്തീനികളുടെയും ധീരതക്ക് ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നതായും ഹാഷിം അംല എഴുതി.
ഫലസ്തീന് പിന്തുണയുമായി നേരത്തെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ രം?ഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കഗിസോ റബാദ, തബ്രീസ് ഷംസി, വെസ്റ്റ്? ഇന്‍ഡീസ് മുന്‍ താരം ഡാരന്‍ സമ്മി, ഇംഗ്ലീഷ് താരം സാം ബില്ലിങ്‌സ്?, പാക്?താരങ്ങളായ ഷാഹിദ് അഫ്രീദി, ബാബര്‍ അസം ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരും ഫലസ്?തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.