വിക്കറ്റ് അനുവദിച്ചില്ല, അമ്പയറുടെ കൈ ബലമായി ഉയര്‍ത്താന്‍ ശ്രമിച്ച് ഹസന്‍ അലി

ബൗളിംഗിനിടെ അമ്പയര്‍ വിക്കറ്റ് അനുവദിക്കാത്തതിന് ബൗളര്‍മാരുടെ പലവിധ പ്രതികരണങ്ങളും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ചിലര്‍ അമ്പയറുടെ തീരുമാനത്തെ പ്രതിഷേധിക്കുമ്പോള്‍ മറ്റ് ചിലര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞ് നടക്കുകയും ചെയ്യും.

എന്നാല്‍ കഴിഞ്ഞ ദിവസം പാക് താരങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ രസകരമായ ഒരു സംഭവമുണ്ടായി. വിക്കറ്റ് അനുവദിക്കാത്തതില്‍ അമ്പയറുടെ കൈ ഉയര്‍ത്താന്‍ പാക് താരം ഹസന്‍ അലി ശ്രമിച്ചതാണ് ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത്.

അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പാക് താരങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് നടത്തിയ സന്നാഹമത്സരത്തിലാണ് ഹസന്‍ അലി അമ്പയറുടെ കൈ ഉയര്‍ത്താന്‍ ശ്രമിച്ചത്. ഹസന്‍ അലിയുടെ പന്ത് പാക് യുവതാരം സല്‍മാന്‍ അലിയു ആഗയുടെ പാഡില്‍ പതിയ്ക്കുകയായിരുന്നു. ഇതോടെ ഹസന്‍ അലി എല്‍ ബി വിക്കറ്റിനായി അപ്പീല്‍ മുഴക്കി.

എന്നാല്‍ വിക്കറ്റ് അനുവദിക്കാന്‍ അമ്പയര്‍ തയ്യാറായില്ല. ഇതോടെയാണ് ഹസന്‍ അലി ഒടിച്ചെന്ന് അമ്പയറുടെ കൈവിരല്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്. ആ കാഴ്ച്ച കാണാം

You Might Also Like