അയ്യരടക്കം മൂന്ന താരങ്ങള്‍ കൂടി ടീം ഇന്ത്യയിലേക്ക്, തകര്‍പ്പന്‍ നീക്കം

ഐപിഎലില്‍ മികച പ്രകടനം നടത്തിയ യുവതാരങ്ങളായ മൂന്ന് താരങ്ങള്‍ കൂടി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. റോയല്‍ ചലഞ്ചേഴ്‌സ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, കൊല്‍ക്കത്തയുടെ തന്നെ പേസര്‍ ശിവം മവി എന്നിവരാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാണ് മൂവരും ഉണ്ടാവുക. നെറ്റ് ബൗളര്‍ ചുമതലയാവും മൂവര്‍ക്കും വഹിക്കേണ്ടത്.

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെയും ഇന്ത്യയുടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് താരങ്ങള്‍ കൂടി ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്തിയിരിക്കുന്നത്. ഇവരെല്ലാവരും ദുബായില്‍ തുടരും. ഐപിഎലിനു ശേഷം ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ ലോകകപ്പ് ബബിളിലേക്ക് മാറും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

You Might Also Like