‘അദ്ദേഹം പെലെക്കും മറഡോണക്കും മെസിക്കുമൊപ്പം മികച്ചവന്‍’ അര്‍ജന്റീനയില്‍ നിന്ന് മറ്റൊരു ഇതിഹാസം

പ്രീമിയർ ലീഗിലേക്കുള്ള  ലീഡ്സ്  യുണൈറ്റഡിന്റെ  പ്രയാണത്തിന്  ചുക്കാൻ  പിടിച്ച  അര്ജന്റീനിയൻ പരിശീലകനാണ് മാഴ്‌സെലോ ബിയെൽസ. 2018ൽ ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകനായി അധികാരമേറ്റ ശേഷം രണ്ടു വർഷത്തിനുള്ളിൽ അവരെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാൻ ബിയെൽസയുടെ നേതൃത്വത്തിൽ സാധിച്ചു. 16 വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്നത്.

എന്നാലിപ്പോൾ ബിയെൽസയുടെ പ്രതിഭാവിശേഷത്തെ പ്രശംസിച്ചുകൊണ്ടു അദ്ദേഹം പരിശീലിപ്പിച്ച കൊളമ്പിയൻ താരം മുന്നോട്ടു വന്നിരിക്കുകയാണ്. ക്ലബ്ബ് അമേരിക്കക്ക് വേണ്ടി ബിയെൽസക്ക് കീഴിൽ കളിച്ച ഹാരോൾഡ്‌ ലോസാനോയാണ് തന്റെ പരിശീലകന്റെ പ്രതിഭാവിശേഷത്തെ പ്രശംസിച്ചത്. പെലെക്കും മറഡോണക്കും മെസിക്കുമൊപ്പമാണ് ബിയെൽസയുടെ സ്ഥാനമെന്നാണ് ലോസാനോയുടെ വാദം.

“ബിയെൽസ ഒരു ജീനിയസാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് അയാളുടെ സ്ഥാനം. പെലെ, മറഡോണ, മെസി എന്നിവരുടെ അതേ പ്രതിഭ അയാളിൽ കാണാൻ സാധിക്കും. ആദ്യം അയാളുടെ ആശയങ്ങൾ പലപ്പോഴും സങ്കീർണമായി തോന്നുമെങ്കിലും അവസാനമെത്തുമ്പോൾ അയാൾ ഉദ്ദേശിക്കുന്നത് നമുക്ക് വ്യക്തമാവും” ലൊസാനോ കൊളംബിയൻ മാധ്യമമായ ഗോൾ കാരകോളിനോട് അഭിപ്രായപ്പെട്ടു.

ബിയെൽസക്ക് കീഴിൽ പരിശീലിക്കുമ്പോൾ അയാൾ ഓരോരുത്തരുടെയും വീഡിയോ സൂക്ഷിക്കാറുണ്ടെന്നും. കൂടാതെ ഓരോ മത്സരത്തിന് മുൻപും തനിക്ക് ഡിഫെൻഡ്‌ ചെയ്യേണ്ട എതിർടീമിലെ കളിക്കാരുടെ വീഡിയോ കാണിച്ചുതരാറുണ്ടെന്നും ലോസാനോ പറയുന്നു. ഇപ്പോഴും അദ്ദേഹം തന്ന ചില വീഡിയോ റഫെറൻസ് കാസറ്റുകൾ തന്റെ കയ്യിലുണ്ടെന്നും ലോസാനോ വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു തന്ന പല കാര്യങ്ങളും ഇന്നും താൻ തുടർന്ന് പോരുന്നുണ്ടെന്നും ലൊസാനോ കൂട്ടിയിച്ചേർത്തു.

You Might Also Like