ക്യാപ്റ്റനായി ഹാര്‍ദ്ദിക്ക്, സഞ്ജുവും ഇഷാനും ഓപ്പണിംഗ്, ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

Image 3
CricketTeam India

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരം ശനിയാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് കളിയാരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യക്കു അടുത്ത കളി കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. മൂന്നാം ടി20യില്‍ നടുവേദനയെ തുടര്‍ന്ന് 11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് കളിമതിയാക്കി മടങ്ങിയിരുന്നു. ഏഷ്യാ കപ്പ് മുന്നില്‍ നില്‍ക്കെ പൂര്‍ണ ഫിറ്റല്ലെങ്കില്‍ രോഹിത്തിന് ഇന്ത്യ അടുത്ത മത്സരത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഹിത് പുറത്തിരുന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക. ഇതിനോടകം തന്നെ ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ അടുത്ത നായകന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഹാര്‍ദ്ദിക്ക് ആണ്്. ഹാര്‍ദ്ദിക് നായകനായാല്‍ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും.

രോഹിത് ശര്‍മയ്ക്കു പകരം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്കു രണ്ടു പേരാണ് മത്സരരംഗത്തുള്ളത്. വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയായ ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണ് അവര്‍. മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയാല്‍ ഇഷാനും സഞ്ജുവിനും ഒരുമിച്ച് ടീമിനേക്ക് തിരിച്ചെത്തിയേക്കും. ദീപക് ഹൂഡയെ അടുത്ത മത്സരത്തിലും ഇന്ത്യ അവസരം കൊടുക്കും. ജഡേജയ്ക്ക് വിശ്രമം തുടരും.

ബൗളിംഗ് അശ്വിന് പകരം രവി ബിഷ്‌ണോയ് ടീമിലെത്തിയേക്കും. ഭുവനേശ്വറും അര്‍ഷദീപ് സിംഗുമായിരിക്കും പേസ് ബൗളര്‍മാര്‍.

ഇന്ത്യ സാധ്യതാ ഇലവന്‍- രോഹിത് ശര്‍മ/ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍/ സഞ്ജു സാംസണ്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.