രോഹിത്തിനെ പുറത്താക്കി മുംബൈ ക്യാപ്റ്റനാകാന്‍ ഹാര്‍ദ്ദിക്ക് ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Image 3
CricketIPL

ഐപിഎല്ലില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ടത് അമ്പരപ്പോടെയായിരുന്നു ക്രിക്കറ്റ് ലോകം കേട്ടത്. കഴിഞ്ഞ കുറേ സീസണുകളിലായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഹാര്‍ദ്ദിക് പുതിയ സീസണില്‍ മുംബൈ വിടാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചസിയായ അഹമ്മദാബാദ് ടീമിലേക്ക് ചേക്കേറിയ ഹാര്‍ദ്ദിക്ക് അവരുടെ നായകനുമായി. എന്നാല്‍ ഹാര്‍ദ്ദിക്കിനെ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയതിന് പിന്നിലെ കാരണം പുറത്ത് വന്നിരിക്കുകയാണ്.

രോഹിത്തിനെ മറികടന്ന് മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹര്‍ദ്ദിക് ആഗ്രഹിച്ചിരുന്നുവെന്നുവെന്നും ടീം മാനേജ്മെന്റിനെ ഇത് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍. മോശം ഫോമിനെ തുടര്‍ന്ന് ഉഴലുന്ന താരം ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചതോടെ മുംബൈയ്ക്ക് താരത്തെ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. സ്പോര്‍ട്സ് ടോക്ക് യുട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം ആരോപിക്കുന്നത്.

മുംബൈ പുറത്താക്കിയെങ്കിലും നായകനാകാനുള്ള ആഗ്രഹം ഹാര്‍ദിക് സാധിച്ചു. വരുന്ന സീസണില്‍ ടൂര്‍ണമെന്റിലെ പുതിയ ടീമായ അഹമ്മദാബാദ് ടൈറ്റന്‍സിനെ നയിക്കുകയ ഹാര്‍ദ്ദിക് ആവും. 15 കോടിയ്ക്കാണ് താരത്തെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഹാര്‍ദ്ദിക്കിനെ കൂടാതെ 15 കോടി രൂപയ്ക്ക് റാഷിദ് ഖാനേയും ഏഴ് കോടി രൂപയ്ക്ക് ശുഭ്മാന്‍ ഗില്ലിനേയുമാണ് അഹമ്മദാബാദ് ടീമിലെത്തിച്ചത്.