അവിശ്വസനീയ റെക്കോര്‍ഡുമായി ഹാര്‍ദ്ദിക്കും, ബഹളങ്ങള്‍ക്കിടെ അറിയാതെ പോകരുത്

പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ശ്രദ്ധേയമായി ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍്ദ്ദിക്ക് പാണ്ഡ്യ. ഇന്ത്യ – പാകിസ്ഥാന്‍ ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറി ഹാര്‍ദിക് പാണ്ഡ്യ മാറി.
ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് ഹാര്‍ദിക്ക് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്റെയും മുന്‍ പാക് താരം ഉമര്‍ ഗുല്ലിന്റേയും റെക്കോര്‍ഡാണ് ഹാര്‍ദ്ദിക്ക് മറികടന്നത്. ഇരുവരും 11 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുളളത്.
ടി20 ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാര്‍ദികിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 6 വിക്കറ്റുകളുമായി ഇര്‍ഫാന്‍ പത്താനൊപ്പമാണ് താരം
നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹാര്‍ദ്ദിക്ക് കളിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാകിസ്ഥാനെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. അപകടകാരികളായ ഫഖര്‍ സമാനും ഷദബ് ഖാനും ഹാര്‍ദികിന്റെ് ബൗളിംഗില്‍ പുറത്തായത്. 4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്താണ് ഹാര്‍ദ്ദിക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതില്‍ നെറ്റി ചുളിച്ചവരാണ് പലരും. ഇതിന് കാരണം ഐപിഎല്ലില്‍ താരത്തിന്റെി മങ്ങിയ പ്രകടനമായിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടി നല്‍കും വിതമാണ് ഹാര്‍ദ്ദിക്കിന്റെ പ്രകടനം.