കടുത്ത തീരുമാനം പ്രഖ്യാപിച്ച് ഹാര്‍ദ്ദിക്ക്, അമ്പരപ്പ്

Image 3
CricketTeam India

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജോലിഭാരം താങ്ങാനാകാത്തതിനാലാണ് താല്‍ക്കാലികമായിട്ടെങ്കിലം ഇനി പന്തെറിയേണ്ടെന്ന് ഹാര്‍ദ്ദിക്ക് തീരുമാനിച്ചിരിക്കുന്നത്.

ബൗള്‍ ചെയ്യുന്നതിനാല്‍ അടിക്കടി പരുക്കുകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ബൗളിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നും ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘ബൗളിംഗിലൂടെയുണ്ടാവുന്ന ജോലിഭാരം താങ്ങാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഒരു സര്‍ജറിയില്‍ നിന്ന് അദ്ദേഹം മുക്തി നേടിയതാണ്. ബൗളിംഗ് ആക്ഷന്‍ മാറ്റിയിട്ടും ചുമല്‍ ഇപ്പോള്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഒരുപാട് പന്തെറിഞ്ഞാല്‍ പരുക്ക് പറ്റുമെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. അതുകൊണ്ട് പാണ്ഡ്യ ഇപ്പോള്‍ ബാറ്റിംഗിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കെ മാനേജ്‌മെന്റും ഇക്കാര്യം മനസ്സിലാക്കുന്നു’ ബിസിസിഐ പ്രതിനിധി അറിയിച്ചു.

പരുക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ രണ്ട് ഐപിഎലിലും ഹര്‍ദ്ദിക് പന്തെറിഞ്ഞിരുന്നില്ല. അതെസമയം ഇന്ത്യക്കായി ഇംഗ്ലണ്ടിനെതിരെ ഏതാനും ചില ഓവറുകള്‍ അദ്ദേഹം എറിയുകയും ചെയ്തിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള സ്‌ക്വാഡില്‍ നിന്ന് ഹര്‍ദ്ദിക്കിനെ ഒഴിവാക്കിയിരുന്നു. പന്തെറിയാനായില്ലെങ്കില്‍ ഹാര്‍ദ്ദിക്കിന് ഇനി ടെസ്റ്റ് ടീമില്‍ സ്ഥാനം നല്‍കാനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങല്‍ വക്തമാക്കുകയും ചെയ്തിരുന്നു.

ഹാര്‍ദ്ദിക്കിനെ കൂടാതെ കുല്‍ദീപ് യാദവ്, പൃഥ്വി ഷാ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ല. ലോകേഷ് രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് പരിഗണിച്ച് മാത്രമേ ഇവര്‍ക്ക് ടീമില്‍ ഇടം നല്‍കൂ.